Image

കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു

Published on 11 February, 2016
കിലുക്കത്തില്‍ താന്‍ അഭിനയിച്ച 15ഓളം സീനുകള്‍ കട്ട് ചെയ്തു, സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു

മലയാളി പ്രേക്ഷകര്‍ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന ചിത്രമാണ് 1991ലെ പ്രിയദര്‍ശന്‍ ചിത്രമായ കിലുക്കം. മോഹന്‍ലാല്‍, ജഗതി,രേവതി, തിലകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കം എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഇന്നസെന്റ്, മുരളി,ഗണേഷ് കുമാര്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ ഇവരെല്ലാം വന്നു പോകുക മാത്രമായിരുന്നു. പറയാന്‍ മാത്രം ഒരു റോളും ഉണ്ടായിരുന്നില്ല. പറയുന്നത് മറ്റാരുമല്ല. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിന്റെ വേഷം ചെയ്ത ജഗദീഷ്.

പക്ഷേ ആരും ചെറിയ റോളുകള്‍ തെരഞ്ഞെടുത്തതല്ല. ചിത്രീകരണത്തിന് ശേഷം പലരും അഭിനയിച്ച സീനുകള്‍ കട്ട് ചെയ്തതാണെന്ന് ജഗദീഷ് പറയുന്നു. തന്റെ പതിനഞ്ചോളം സീനുകളാണ് കട്ട് ചെയ്തത്. പിന്നീട് ചിത്രം വിജയിച്ചപ്പോള്‍ നഷ്ടബോധം തോന്നിയിരുന്നു. പക്ഷേ അന്ന് ചിത്രത്തോട് സഹകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് ജഗദീഷ് പറയുന്നു.

ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് താന്‍ അവതരിപ്പിച്ചത്. തന്റേത് മാത്രമായി പതിനഞ്ചോളം സീനുകളുണ്ടായിരുന്നു. ജഗദീഷ് പറയുന്നു.ചിത്രീകരണത്തിന് ശേഷം എഡിറ്റിങ് നടക്കുന്ന സമയത്താണ്, വേണുനാഗവള്ളി പറയുന്നത്. എഡിറ്റ് ചെയ്ത് കഴിഞ്ഞിട്ടും ചിത്രം അഞ്ച് മണിക്കൂറോളം ഉണ്ട്. അതുകൊണ്ട് കുറേ ഭാഗങ്ങള്‍ ഇനിയും കട്ട് ചെയ്യേണ്ടി വരും.

ജഗദീഷിന്റെ വേഷം ചിത്രത്തിന്റെ കഥയോട് അടുത്ത് നില്‍ക്കുന്നതല്ലാത്തതിനാല്‍ ജഗതീഷ് അഭിനയിച്ച പല ഭാഗങ്ങളും കട്ട് ചെയ്തു പോകുമെന്നും തിരക്കഥാകൃത്ത് വേണു നാവള്ളി പറഞ്ഞുവത്രേ. അങ്ങനെയാണ് ജഗദീഷിന്റെ പതിനഞ്ചോളം മികച്ച സീനുകള്‍ കട്ട് ചെയ്ത് പോയത്.

ചിത്രം അത്രയും ഹിറ്റായപ്പോള്‍ സങ്കടം തോന്നി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രം.ആര്‍ മോഹനാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, ജഗതി, രേവതി, തിലകന്‍ എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഇന്നസെന്റ്, ജഗതീഷ്, മുരളി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Join WhatsApp News
Victor 2016-02-13 15:29:07
ഏതായാലും അത് നന്നായി , അതുകൊണ്ട്
ആ സിനിമ വൻ വിജയം ആയി , എന്നാലും
ജഗദീഷ് ഒരു നല്ല നടൻ തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക