Image

സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'

Published on 11 February, 2016
സംവിധായകാനാകാന്‍ വേണ്ടി ഫഹദിനോട് കഥപറയാന്‍ ചെന്ന സൗബിന് 'പണിപാളി'

പ്രേമം എന്ന ചിത്രത്തിന് ശേഷമാണ് സൗബിന്‍ ഷഹീര്‍ എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് ശേഷം ചാര്‍ലി, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങി ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം വരെ വന്നു നില്‍ക്കുന്നു സൗബിന്റെ അഭിനയ ജീവിതം.

എന്നാല്‍ കഴിഞ്ഞ 14 വര്‍ഷമായി സൗഭിന്‍ സിനിമിലുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ തുടങ്ങിയ സൗബിന്‍, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് ഫഹദിനോട് കഥപറയാന്‍ അന്നയും റസൂലും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയതായിരുന്നു. പണിപാളി എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചതോടെ കരിയര്‍ മാറി. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ പതിനാല് വര്‍ഷമായി. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഫാസില്‍ സര്‍, കമല്‍ സാര്‍, സിദ്ദീഖ്, റാഫിമെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, സന്തോഷ് ശിവന്‍, പി.സുകുമാര്‍ തുടങ്ങി കുറേ പേരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അമലേട്ടന്റെ (അമല്‍ നീരദ്) കൂടെ ഫുള്‍ടൈം ഉണ്ടായിരുന്നു. അമ്പുക്കയുടെ (അന്‍വര്‍ റഷീദ്) കൂടെയും ഇതേ പോലെ തന്നെ.

ചാപ്പാക്കുരിശ് റിലീസാകുന്നതിന് മുമ്പ് ഫഹദിന് വേണ്ടി ഞാനൊരു സ്‌ക്രിപ്ട് റെഡിയാക്കിയിട്ടുണ്ടായിരുന്നു. എനിക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി. പണി പാളി എന്നായിരുന്നു അതിന്റെ പേര്. ആഷിക് അബു ആ സ്‌ക്രിപ്ട് കേട്ട് പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറായി. അതിന് വേണ്ടി കുറച്ചുകാലം ഇരുന്നു.

അന്നയും റസൂലില്‍ ഫഹദ് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കറക്ട് ചെയ്ത സ്‌ക്രിപ്ടുമായി ചെന്നതാണ്. അവിടെയെത്തിയപ്പോള്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരാണ്. കുറേക്കാലമായി പരിചയമുള്ളവര്‍. അങ്ങനെ രാജീവേട്ടന്റെ ക്ഷണത്തിലൂടെ കോളിന്‍സ് എന്ന കഥാപാത്രമായി. എല്ലാവരോടും അടുപ്പമുള്ളതിനാല്‍ ആദ്യമായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നിട്ടില്ല.

സിനിമാ സംവിധാനത്തോടായിരുന്നു കമ്പം. ആദ്യമായി അസിസ്റ്റന്റ് ചെയ്തത് ക്രോണിക് ബാച്ചിലറിലാണ്. അതിന് മുമ്പേ വാപ്പ (ചലച്ചിത്ര നിര്‍മാതാവ് ബാബു ഷാഹിര്‍) കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ചെല്ലാന്‍ എന്നോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക