Image

അസമില്‍ 676 തീവ്രവാദികള്‍ ചിദംബരത്തിനു മുന്നില്‍ കീഴടങ്ങി

Published on 24 January, 2012
അസമില്‍ 676 തീവ്രവാദികള്‍ ചിദംബരത്തിനു മുന്നില്‍ കീഴടങ്ങി
ഗുവാഹത്തി: വിഘടനവാദം വെടിഞ്ഞ് ഒന്‍പത് ഗ്രൂപ്പുകളില്‍പെട്ട 676 തീവ്രവാദികള്‍ ആയുധത്തിനുപകരം പനിനീര്‍ പൂവ് സ്വീകരിച്ച് കീഴടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു മുമ്പാകെയാണ് തീവ്രവാദികള്‍ ആയുധം വെച്ച് കീഴടങ്ങിയത്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ കീഴടങ്ങലാണ് ഇത്.

അസമിന്റെ കിഴക്കന്‍ മേഖലയിലെ കുക്കി റവലൂഷണറി ആര്‍മ്മിയിലെയും ഹമര്‍ പീപ്പിള്‍സ് കണ്‍വന്‍ഷന്‍, ബിര്‍സ കമാന്‍ഡോ പോഴ്‌സ്, ആദിവാസി കോബ്ര മിലിറ്റന്‍ഡ് ഓഫ് അസം എന്നീ സംഘടനകളിലെയും പ്രവര്‍ത്തകരാണ് കീഴടങ്ങിയത്.

അസമിലെ സമാധാനകാലത്തിന്റെ തുടക്കമാണിതെന്ന് പി.ചിദംബരം പറഞ്ഞു. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) ഒഴികെയുള്ള മിക്ക തീവ്രവാദ സംഘടനകളും ഇപ്പോള്‍ വെടിനിര്‍ത്തലിലോ സര്‍ക്കാരുമായി സന്ധിയിലോ ആണ്.

സമാധാനകരാര്‍ തയ്യാറാകുന്നത് വരെ കീഴടങ്ങിയ തീവ്രവാദികള്‍ക്കായി പ്രത്യേക ക്യാമ്പ് തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക