Image

വാഷിംഗ്ടണിലെ മലയാളി സംഘടനകള്‍ പ്രവാസി മന്ത്രി വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ഡോ.മുരളീരാജന്‍ Published on 24 January, 2012
വാഷിംഗ്ടണിലെ മലയാളി സംഘടനകള്‍ പ്രവാസി മന്ത്രി വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
വാഷിങ്ങ്ടണ്‍ ഡി.സി: 23 ജനുവരി 2012 വാഷിങ്ങ്ടണിലെ മലയാളി സംഘടനകളായ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ പോളിറ്റന്‍ വാഷിങ്ങ്ടണ്‍ (കെസിഎസ്എംഡബ്ല്യൂ), കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ (കെഎജിഡബ്യു), കൈരളി ഓഫ് ബാള്‍ട്ടിമോര്‍ , മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡ്(മാം), ഫൊക്കാന, ഫോമ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പ്രവാസികാര്യ മന്ത്രി ശ്രീ. വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

 മേരിലാന്‍ഡിലെ 10151, ന്യൂ ഹാംഷയര്‍ അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന ജ്യൂവന്‍ ഓഫ് ഇന്‍ഡ്യ ഹോട്ടലിന്റെ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന ചര്‍ച്ചയി
ല്‍ ‍, പ്രവാസികാര്യ മന്ത്രി, പ്രവാസികളുടെ പ്രശ്‌നങ്ങളും, അഭിപ്രായങ്ങളും കേള്‍ക്കുകയും തുടര്‍ന്നു ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

കെസിഎസ് എം ഡബ്ല്യൂവിനെ പ്രതിനിധീകരിച്ച് ശ്രീ. സുരേഷ് രാജ്,കെ എ ജി ഡബ്ലു നെ പ്രതിനിധീകരിച്ച് ശ്രി ഷാജു ശിവബാലന്‍,മാമിനെ പ്രതിനിധികരിച്ചു ശ്രി ജോസഫ്‌ പോത്ത ന്‍ കൈരളി ഓഫ് ബല്ടിമോറിനെ പ്രതിനിധികരിച്ചു മിനി സത്യാദാസ്‌ എന്നിവര്‍ പ്രസംഗിച്ചു  മലയാളികളുടെ സംഘടനയായ ഫൊക്കാനയെ പ്രതിനിധീകരിച്ച് മനോജ് ശ്രീനിലയവും, ഫോമയെ പ്രതിനിധീകരിച്ച് ബിനോയ് തോമസും സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോട് തുടങ്ങിയ ഈ പരിപാടിയില്‍ വാഷിങ്ങ്ടണിലെ എല്ലാ മലയാളി സംഘടനകളുടെയും ഭാരവാഹികളും, കമ്മററി അംഗങ്ങളും മലയാളി വ്യവസായ പ്രമുഖനും പങ്കെടുത്തു.


ശ്രീ.വയലാര്‍ രവി തന്റെ പ്രഭാഷണത്തില്‍ , പ്രവാസി വകുപ്പിന്റെ കീഴില്‍ എംബസ്സിയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിന് ഒരു കമ്മ്യൂണിറ്റി അഫയേഴ്‌സ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട് എന്നും അറിയിച്ചു. പ്രവാസികളുമായി നേരിട്ട് ബന്ധം പുലര്‍ത്തി, പ്രശ്‌ന പരിഹാരം കണ്ടെത്തുവാന്‍ ഇതു പോലെയുള്ള സംരംഭങ്ങള്‍ സഹായകമാണ് എന്നും, ഇനിയും ഇതുപോലെയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അമേരിക്കയിലെ എല്ലാ ഇന്‍ഡ്യന്‍ പ്രവാസികളും ഒത്ത് ചേര്‍ന്ന് ഒരു പ്രവാസി സമ്മേളനം ഇവിടെ നടത്തണമെന്നും അതിനുവേണ്ടിയുള്ള എല്ലാ സഹായസഹകരണങ്ങളും പ്രവാസിമന്ത്രി വാഗ്ദാനം ചെയ്തു. വൈകീട്ട് 4മണിയോട് പരിപാടികള്‍ക്ക് അന്ത്യം കുറിച്ചു.
വാഷിംഗ്ടണിലെ മലയാളി സംഘടനകള്‍ പ്രവാസി മന്ത്രി വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.വാഷിംഗ്ടണിലെ മലയാളി സംഘടനകള്‍ പ്രവാസി മന്ത്രി വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.വാഷിംഗ്ടണിലെ മലയാളി സംഘടനകള്‍ പ്രവാസി മന്ത്രി വയലാര്‍ രവിയുമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക