Image

സൈനിക പോസ്റ്റില്‍ മഞ്ഞടര്‍ന്ന് വീണ് ഏഴുപേരെ കാണാതായി

Published on 24 January, 2012
സൈനിക പോസ്റ്റില്‍ മഞ്ഞടര്‍ന്ന് വീണ് ഏഴുപേരെ കാണാതായി
ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാര ജില്ലയില്‍ മഞ്ഞടര്‍ന്നുവീണ് അഞ്ച് സൈനികരും രണ്ട് അതിര്‍ത്തി രക്ഷാസേനാ അംഗങ്ങളും കൊല്ലപ്പെട്ടതായി സംശയം. ഇന്ത്യാ പാക് നിയന്ത്രണ രേഖയ്ക്കുസമീപം കേരാന്‍ സെക്ടറിലെ സൈനിക പോസ്റ്റില്‍ ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു അപകടം.

ഉയരത്തില്‍ നിന്നും മഞ്ഞ് പാളികള്‍ അടര്‍ന്ന് വീണ് സൈനികര്‍ താമസിച്ചിരുന്ന ബങ്കറും പോസ്റ്റും പൂര്‍ണമായും മൂടുകയായിരുന്നുവെന്ന് ശ്രീനഗറിലെ സൈനിക വക്താവ് ലഫ്. കേണല്‍ ജെ. എസ് ബ്രാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഇവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. സൈനിക പോസ്റ്റിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക