Image

വ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാ

അനില്‍ പെണ്ണുക്കര Published on 24 January, 2012
വ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാ
കോട്ടയം: ഫോമായുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷന്‍ കോട്ടയത്ത് നടക്കുമ്പോള്‍ വ്യവസായ, വാണിജ്യ ബാങ്കിംഗ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോമാ കണ്‍വന്‍ഷന്‍ നഗരിയില്‍ അവതരിപ്പിച്ച പതിനഞ്ചിലധികം ബിസിനസ്സ് സ്റ്റാളുകള്‍ ശ്രദ്ധേയമായി. എസ്.ബി.ഐ, എസ്.ബിറ്റി, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കൂടാതെ നിരവധി ബില്‍ഡേഴ്‌സ്, മറ്റ് വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ കണ്‍വന്‍ഷന്‍ ഒരു കേരളാ ബിസിനസ്സ് പ്രമോഷന്‍ കണ്‍വന്‍ഷന്‍ കൂടിയായി.

കേരളത്തിലെ പതിനഞ്ചിലധികം കമ്പനികളുടെ സ്റ്റാളുകള്‍ കണ്‍വന്‍ഷനിലേക്ക് കോ-ഓര്‍ഡിനേറ്റ് ചെയ്തത് അമേരിക്കയിലെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ബിസിനസ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന
എന്‍.ജെ. ജെറോം ആണ്. ഇന്ത്യയിലെ തന്നെ പ്രബലമായ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഫോമാ കണ്‍വന്‍ഷന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. ഈ സാമ്പത്തിക ശക്തി മാധ്യമങ്ങളിലൂടെ പുറത്തു വന്നെങ്കില്‍ മാത്രമേ കൂടുതല്‍ ബിസിനസ്, വാണിജ്യ മേഖലയിലുള്ളവരെ ഈ രംഗത്തേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഫോമാ ബിസിനസ് കണ്‍സള്‍ട്ടന്റ് എന്‍.ജി. ജെറോം അഭിപ്രായപ്പെട്ടു.

വ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാവ്യവസായിക വാണിജ്യ ബാങ്കിംഗ് മേഖലകള്‍ക്ക് ഉണര്‍വായി ഫോമാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക