Image

പോള്‍ കെ. ജോണ്‍ ഇനി അഭിനയരംഗത്തേക്കും

അനില്‍ പെണ്ണുക്കര Published on 24 January, 2012
പോള്‍ കെ. ജോണ്‍ ഇനി അഭിനയരംഗത്തേക്കും
കോട്ടയം: ഫോമാ ലാസ് വേഗാസ് കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറും ഫോമായുടെ യുവജന നേതാവുമായ പോള്‍ കെ. ജോണ്‍ അഭിനയരംഗത്തും ചുവടുറപ്പിക്കുന്നു. തുടക്കം സീരിയലിലാണെന്നു മാത്രം.

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ത്രില്ലര്‍ , സീരിയലായ 'സായ് വിന്റെ മക്കളി'ലാണ് പോള്‍ .കെ. ജോണ്‍ വില്ലന്‍ വേഷത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ചെറിയ വേഷമെങ്കിലും ഒരു കഥയുടെ ഭാഗമായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പോള്‍. കെ. ജോണ്‍ ഈ-മലയാളിയോട് പറഞ്ഞു. തുടര്‍ന്നും അഭിനയിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഉടന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലുള്ള നിരവധി കലാകാരന്‍മാര്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ മികച്ച അഭിനേതാക്കളെ മലയാള സീരിയല്‍ സിനിമാരംഗത്തിന് ലഭിക്കും. ഇതിനായി മലയാളി സംഘടനകള്‍ അഭിനയക്കളരികള്‍ സംഘടിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ ഭാര്യാസഹോദരനാണ് പോള്‍ കെ. ജോണ്‍ .
പോള്‍ കെ. ജോണ്‍ ഇനി അഭിനയരംഗത്തേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക