Image

സുകുമാര്‍ അഴീക്കോട് മലയാളത്തിന്റെ സൗമ്യ സിംഹ ഗര്‍ജ്ജനം: മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ.

ജോര്‍ജ് നടവയല്‍ Published on 24 January, 2012
സുകുമാര്‍ അഴീക്കോട് മലയാളത്തിന്റെ സൗമ്യ സിംഹ ഗര്‍ജ്ജനം: മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ.
ഫിലഡല്‍ഫിയ: മലയാളത്തിന്റെ സൗമ്യ സിംഹഗര്‍ജ്ജനമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ മനീഷി നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമാ യൂ.എസ്.എ അഗാധ ദു:ഖം രേഖപ്പെടുത്തി.

വാളിനേക്കാളും തോക്കിനേക്കാളും ശക്തമായ വാക്കിന്റെ അപാരമായ കരുത്ത് ഭാഷയിലെ സാധാരണാരവങ്ങള്‍ക്കു തകര്‍ക്കാനാവാത്താണെന്ന് ആശയഗഭീരതയോടെ ഉച്ചസ്ഥായിയിലാക്കിയ സുകുമാര്‍ അഴീക്കോട് മലയാള ശബ്ദ സൗന്ദര്യമായിരുന്നു. സാമൂഹ്യ പരിഷക്കരണത്തിന്റെ ആഗ്നേയമായിരുന്നു ആ സരസ്വതീവിലസിത നാവ്: മനീഷി ആ മഹാ തേജസ്സിനു പ്രണാമം അര്‍പ്പിയ്ക്കുന്നു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ദേവസ്സി പാലാട്ടി എന്നിവര്‍ അനുശോചിച്ചു..
സുകുമാര്‍ അഴീക്കോട് മലയാളത്തിന്റെ സൗമ്യ സിംഹ ഗര്‍ജ്ജനം: മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക