Image

ഇരുട്ട്‌

മൂലേച്ചേരില്‍ Published on 24 January, 2012
ഇരുട്ട്‌
ഇരുട്ടത്താമ്മുടിയുടെ ചാരുത
ഉറക്കെപ്പാടുവാന്‍ പറ്റില്ലല്ലോ
ഇരുട്ടത്താശ്ശരീര വര്‍ണ്ണനകള്‍
ഉറക്കെപ്പറയുവാന്‍ പറ്റില്ലല്ലോ

ഇരുട്ടിനു വെളിച്ചമായിന്നു
ഉറങ്ങാതെ പറക്കുന്നു ശലഭം
ഇരുള്‍ അടയുന്ന മനസ്സില്‍
ഉരുകുന്നു ഭൗമീക ചിന്തകളും

ഇതള്‍ വിരിച്ചീടും പുഷ്‌പങ്ങളില്‍
ഉരുമറന്നു ഞാന്‍ ആ ഉരുവിലപ്പോള്‍
ഇരുളിന്‍ നാവങ്ങു ഇറക്കിയപ്പോള്‍
ഉരുകിയുണര്‍ന്നു നീ നിശയിലും

ഇവളാണ്‌ എന്റെ സ്വപ്‌നറാണി
ഉറക്കമില്ലാതെ കാക്കുന്നവള്‍
ഇരുച്ചെവിയറിയാതെ കാക്കും
ഉറങ്ങാതിരിക്കുന്നു മര്‍ത്ത്യനായ്‌.
ഇരുട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക