Image

കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ആശ എസ് പണിക്കര്‍ Published on 08 February, 2016
 കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിനു ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സമീറിന്റെ നാലാമത് ചിത്രമാണിത്. ദുല്‍ഖറിനൊപ്പമുളള രണ്ടാമത്തെ ചിത്രവും. പ്രേമം ഫെയിം സായി പല്ലവിയാണ് ചിത്രത്തിലെ നായിക. 

സണ്ണി വെയ്ന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ഗോപിനാഥിന്റേതാണ് തിരക്കഥ. ഹാന്റ് മെയ്ഡ് മുവീസാണ് ചിത്രം നിര്‍മിക്കുന്നത്.

 കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക