Image

സംഗീത സംവിധായിക ഷാന്‍ ജോണ്‍സനു ജന്മനാടിന്റെ കണ്ണീര്‍പ്രണാമം

Published on 07 February, 2016
സംഗീത സംവിധായിക ഷാന്‍ ജോണ്‍സനു ജന്മനാടിന്റെ കണ്ണീര്‍പ്രണാമം
തൃശൂര്‍: സംഗീത സംവിധായിക ഷാന്‍ ജോണ്‍സനു ജന്മനാടിന്റെ കണ്ണീര്‍പ്രണാമം. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പിതാവ് ജോണ്‍സന്റെയും സഹോദരന്‍ റെന്നിന്റെയും സംസ്‌കാരം നടത്തിയ കുടുംബകല്ലറയിലാണു ഷാനിന്റെയും മൃതദേഹം സംസ്‌കരിച്ചത്. 

മുന്‍ മന്ത്രി എം.എ. ബേബി, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, എംഎല്‍എമാരായ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്റ്, സംവിധായകരായ സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങി നിരവധിപേര്‍ പ്രണാമമര്‍പ്പിച്ചു. 
സംഗീത സംവിധായിക ഷാന്‍ ജോണ്‍സനു ജന്മനാടിന്റെ കണ്ണീര്‍പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക