Image

മഹേഷിന്റെ പ്രതികാരത്തിലേക്ക് വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വലിച്ചിഴക്കണമായിരുന്നോ?

Published on 07 February, 2016
മഹേഷിന്റെ പ്രതികാരത്തിലേക്ക് വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വലിച്ചിഴക്കണമായിരുന്നോ?

ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതിനിടെയാണ് ചിത്രത്തിലെ ഒരു ഡയലോഗ് കൊണ്ട് നിര്‍മ്മാതാവ് ആഷിക് അബുവിന് ഇത്രയും വലിയ പണി കിട്ടിയിരിക്കുന്നത്. സംഭവം ഇതാണ്, ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ പറയുന്ന ഒരു ഡയലോഗുണ്ട്. സംഭവം എനിക്ക് മമ്മൂക്കാനെ ഇഷ്ടമല്ല, പുള്ളി ഇപ്പോള്‍ ഏത് റോള്‍ വേണമങ്കിലും ചെയ്യും. തമിഴനോ പൊട്ടനോ മന്ദബുദ്ധിയോ, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, വര്‍മ്മ വിട്ടൊരു കളിയില്ല.

എന്തായാലും സൗബിന്റെ ഡയലോഗ് മോഹന്‍ലാല്‍ ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആ ഡയലോഗിന്റെ പേരില്‍ നടക്കാത്തതൊന്നുമില്ല. ആഷിക് അവുവിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാണ് മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ പൊങ്കാല നടത്തുന്നത്. 


എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍. ദേവാസുരം, നരസിംഹം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍ലാല്‍ തന്നെയാണ് പരദേശിയിലും പാദമുദ്രയിലും അഭിനയച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക