Image

വിമാന ടിക്കറ്റിലെ പേര് നയന്‍താര

Published on 07 February, 2016
വിമാന ടിക്കറ്റിലെ പേര് നയന്‍താര

ക്വലാലംപൂര്‍: മലേഷ്യയില്‍ സിനിമ ചിത്രീകരണത്തിന് എത്തിയ നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
പാസ്‌പോര്‍ട്ടിലെ പേര് ഡയാന കുര്യന്‍ എന്നും വിമാന ടിക്കറ്റിലെ പേര് നയന്‍താര എന്നുമായിരുന്നു. ഇതാണ് സംശയത്തിന് വഴിവെച്ചത്. സിനിമയില്‍ വന്ന ശേഷമാണ് താരം നയന്‍താര എന്ന പേര് സ്വീകരിച്ചത്.
വിക്രം നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇരുമുരുഗന്റെ ചിത്രീകരണത്തിനാണ് നയന്‍താര മലേഷ്യയിലെത്തിയത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് മറ്റൊരു നായിക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക