Image

അയ്യപ്പ ദര്‍ശന പുണ്യവുമായി അരിസോണയില്‍ മകരസംക്രാന്തി ആഘോഷിച്ചു

മനു നായര്‍ Published on 24 January, 2012
അയ്യപ്പ ദര്‍ശന പുണ്യവുമായി അരിസോണയില്‍ മകരസംക്രാന്തി ആഘോഷിച്ചു
ഫീനിക്‌സ്‌: അരിസോണയിലെ പ്രശസ്‌തമായ മഹാഗണപതി ക്ഷേത്രത്തില്‌ വച്ച്‌ ജനുവരി 14 ന്‌ ശനിയാഴ്‌ച വിപുലമായരീതിയില്‍ മകര സംക്രാന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച്‌ നീണ്ട വൃതാനുഷ്ടാനങ്ങള്‌ക്കു ശേഷം അയ്യപ്പ ഭക്തന്മാര്‌ തന്ത്രിമുഖ്യന്‍ ശ്രിഹരി കാഡാബിയുടെ പ്രധാനകാര്‍മ്മികത്വത്തില്‌ ഇരുമുടിക്കെട്ടുനിറച്ച്‌ അയ്യപ്പ വിഴിപ്പാട്ടുപാടി മൈലുകള്‍ കാല്‍നടയായി താണ്ടി അയ്യപ്പ സ്വാമി ദര്‌ശനം നടത്തി. തുടര്‍ന്ന്‌ നെയ്യഭിഷേകം, കളഭാഭിഷേകം, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവയ്‌ക്ക്‌ ശേഷം പതിനെട്ട്‌ പടികള്‍ നിര്‍മ്മിച്ച്‌ അതില്‍ ദീപം തെളിയിച്ച്‌ പടിപ്പാട്ടുപാടി ശരണം വിളിയോടുകൂടി തന്ത്രി മുഖ്യന്‍ നടത്തിയ പടിപൂജയും ദീപാരാധനയും എല്ലാവരേയും ഭക്തിയുടെ കൊടുമുടിയിലെത്തിച്ചു. ക്ഷേത്രാങ്കണം മുഴുവന്‍ സമയവും ശരണം വിളികളാല്‍ മുഖരിതമായിരുന്നു.

കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പഭജനയില്‍ എല്ലാ ഭക്തജനങ്ങളും ഒത്തുചേര്‍ന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഹരിവരാസനം പാടിയശേഷം മഹാപ്രസാദത്തോടുകൂടി മകര സംക്രാന്തി ആഘോഷങ്ങള്‌ക്ക്‌ പരിസമാപ്‌തിയായി. അരിസോണയടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന്‌ അയ്യപ്പ ഭക്തന്മാര്‍ മകര സംക്രാന്തി പൂജയില്‍ പങ്കുചേര്‍ന്നു. മഹാഗണപതി ക്ഷേത്രത്തിനോടനുബന്ധമായി കേരളീയ തിനിമയില്‍ നിര്‍മിക്കുന്ന അയ്യപ്പദേവസ്ഥാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനളില്‍ എല്ലാ അയ്യപ്പഭക്തരും പങ്കുചേര്‍ന്ന്‌ നിര്‍ലോഭമയ സഹായസഹകരണങ്ങള്‍ നല്‌കി ഈ സംരംഭം ഒരു വിജയമാക്കി മാറ്റണമെന്ന്‌ ക്ഷേത്രകമ്മറ്റിക്കുവേണ്ടി ശ്രീ വിജയ്‌ നായര്‍ അഭൃര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ganapati.org സന്ദര്‍ശിക്കുക. ആഘോഷപരിപാടികള്‍ക്ക്‌ വിജയ്‌ നായര്‍, അജിത്ത്‌ രാധാകൃഷ്‌ണന്‍, രമേഷ്‌ നടരാജന്‍, മധുരാജ്‌ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‌കി.
അയ്യപ്പ ദര്‍ശന പുണ്യവുമായി അരിസോണയില്‍ മകരസംക്രാന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക