Image

ബിനാമി സംസ്കാരമില്ലാതെ ഫൊക്കാനാ വളരണമെന്ന് ലക്ഷ്യം: തമ്പി ചാക്കോ

ജോര്‍ജ് നടവയല്‍ Published on 06 February, 2016
ബിനാമി സംസ്കാരമില്ലാതെ ഫൊക്കാനാ വളരണമെന്ന് ലക്ഷ്യം: തമ്പി ചാക്കോ
ഫിലഡല്‍ഫിയാ: പിന്‍ സീറ്റ് ഡ്രൈവിങ്ങിന്റെ കെടുതികളില്ലാതെ ഫൊക്കാനയെ അന്തസ്സോടെ പുരോഗമന ദിശയിലേക്ക് നയിക്കാന്‍ ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിക്കണമെന്ന് ഫൊക്കാനാ അംഗ സംഘടനകളോട് തമ്പി ചാക്കോ അഭ്യര്‍ത്ഥിച്ചു.

"നേരേ വാ നേരേ പോ എന്ന നിലപാടുകളുമായി ബിനാമി സംസ്കാരത്തെ മാറ്റി നിര്‍ത്തി ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന്‍ എന്റെ പേര് നിര്‍ദ്ദേശ്ശിച്ചിരിക്കുന്ന വിവരം സസന്തോഷം സവിനയം പ്രിയ മലയാളി സുഹൃത്തുക്കളെ അറിയിക്കുകയാണ്. മുന്‍ ഫൊക്കാനാ പ്രസിഡന്റുമാരുടെയും 98% അംഗ സംഘടനകളുടെയും പിന്തുണ ഇതിനോടകം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തമായും വേഗതയോടെയും കാര്യ പ്രാപ്തിയുള്ള ടീമിനെ പങ്കെടുപ്പിച്ചും ആധുനിക മാറ്റങ്ങള്‍ക്ക് അനുസൃതമായ നന്മകളെ പോഷിപ്പിച്ചും ഫൊക്കാനയെ നയിക്കുവാന്‍ നമുക്കൊരുമിച്ചു സാധിക്കും. ഫൊക്കാനയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ലഭിച്ച പരിചയം ഈ രംഗത്ത് ആത്മവിശ്വാസം പകരുന്നു. തികഞ്ഞ ജനാധിപത്യ മര്യാദകളോടെയും അത്യന്തം സുതാര്യതയോടെയും കാര്യക്ഷമമായും അമേരിക്കന്‍ മലയാളികളിലെ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പൊതു താത്പര്യങ്ങള്‍ക്ക് കാലത്തിന്റെ ചുമരെഴുത്തുകള്‍ കണ്ടറിഞ്ഞ് ദിശാബോധം പകരുവാന്‍ എന്നെ വിജയിപ്പിക്കണമെന്ന് ഫൊക്കാനാ അംഗ സംഘടനകളോട് ഏറ്റം ആദരവോടെ അപേക്ഷിക്കുന്നു.': തമ്പി ചാക്കോ പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
ബിനാമി സംസ്കാരമില്ലാതെ ഫൊക്കാനാ വളരണമെന്ന് ലക്ഷ്യം: തമ്പി ചാക്കോ
Join WhatsApp News
നാരദന്‍ 2016-02-06 10:39:30
സംസ്കാരം  ഇല്ലാതെ തന്നെ അവിസത്തില്‍  അദികം  വളര്‍ന്നു. ഈ  ഫോട്ടോ  തൊഴിലാളികളെ  കണ്ടു മടുത്തു. ഇ മലയാളി  മുഴുവന്‍  സ്ഥിരം  മോന്തകള്‍ . TV  കാണാം എന്നു വച്ചാല്‍  trump, rubio, cruz എന്ന ജന്തുക്കള്‍ .
അയ്യോ മടുത്തു . Jack Daniel  തന്നെ ശരണം 
veeradar 2016-02-06 15:28:00
മണ്ണിലൊളിക്ക് നാരദരേ , മോന്തകള്  കാണേണ്ട. അതല്ലേ ല~ കണ്ണു കൗപീനം ധരിക്കൂ.
ആശംസകളോടെ 
വീരദര~ 
veeradar 2016-02-06 16:15:55
മുഖം  കണ്ടു മടുക്കാതിരിക്കാൻ മുഖ കൗപീനമണിയൂ നാരദരേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക