Image

പ്രധാനമന്ത്രിയുടെ ഓഫീസും ട്വിറ്ററില്‍

Published on 23 January, 2012
പ്രധാനമന്ത്രിയുടെ ഓഫീസും ട്വിറ്ററില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് ജനപ്രിയ മൈക്രോ ബ്ലോഗിംഗ് വൈബ്‌സൈറ്റായ ട്വിറ്ററില്‍ അരങ്ങേറി. പ്രധാനമന്ത്രിയുടെ പരിപാടികളെക്കുറിച്ചുള്ള അപഡേറ്റുകളായിരിക്കും നിലവില്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലഭ്യമാകുക. ഭാവിയില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാകും. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ധീരതാ പുരസ്‌കാരദാന ചടങ്ങിനെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആദ്യ ട്വീറ്റ്. ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലേക്കും ചിത്രങ്ങളിലേക്കുമുള്ള ലിങ്കും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.://twitter.com/pmoindia  എന്ന ലിങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലഭ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക