Image

അഴിമതി തടയാന്‍ വിസില്‍ ബ്ലോവര്‍ സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍

Published on 23 January, 2012
അഴിമതി തടയാന്‍ വിസില്‍ ബ്ലോവര്‍ സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍
തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന 'വിസില്‍ ബ്ലോവര്‍' സംവിധാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കി. www.keralacm.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോം പേജില്‍ നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതു മേഖലാസ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെ ഏതെങ്കിലും വകുപ്പിനേയോ സ്ഥാപനത്തേയോകുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം. പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക