Image

രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഡാളസ്സില്‍ പ്രത്യേക പോലീസ് സേന

Published on 06 February, 2016
രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഡാളസ്സില്‍ പ്രത്യേക പോലീസ് സേന
ഡാളസ്: രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പരിശീലനം ലഭിച്ച 18 പോലീസ് ഓഫീസര്‍മാരെ ഡാളസ്സില്‍ നിയമിച്ചതായി ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബൗണ്‍ ഇന്ന് ഡാളസ് കൗണ്‍സില്‍ പബ്ലിക്ക് സേഫ്റ്റി കമ്മറ്റിയെ അറിയിച്ചു.

ട്രാഫിക്ക് പോലീസ് വിഭാഗത്തില്‍ നിന്നാണ് ഡി.ഡബ്ലി.യു. എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍മാരെ നിയമിച്ചരിക്കുന്നത്. രാത്രി എട്ടു മണി മുതല്‍ അടുത്ത ദിവസം വൈകീട്ട് 4വരെയാണ് ഡ്യൂട്ടി സമയം നല്‍കിയിരിക്കുന്നത്.

രാത്രിയില്‍ സംശയം തോന്നുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതിനുള്ള അധികാരം നല്‍കിയിട്ടുള്ളതായി പോലീസ് ചീഫ് പറഞ്ഞു.

അടുത്ത ആഴ്ച മുതല്‍ ഡാളസ് റോഡുകളില്‍ ഇവര്‍ പെട്രോളിങ്ങ് ആരംഭിക്കും.
ഡാളസ് സിറ്റി കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ മരണമടയുന്നവരുടേയും, പരിക്കേല്‍ക്കുന്നവരുടേയും എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികള്‍ ഉണ്ടാകുന്നത് സ്വാഗതാര്‍ഹമാണെന്ന് സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

രാത്രിയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഡാളസ്സില്‍ പ്രത്യേക പോലീസ് സേന
Join WhatsApp News
ഡാളസ് വാല 2016-02-06 06:10:39
പള്ളി  കമ്മറ്റി , അസോസിയേഷന്‍  മീറ്റിംഗ്, പ്രസ്‌  ക്ലബ്‌  ഒക്കെ കഴിഞ്ഞു  പൂക്കുറ്റിയായി  തിരികെ വരുന്ന അച്ചായന്‍ മാര്‍ സൂഷിക്കുക . സൂട്ട്  & ടൈ  ക്ലോസെറ്റില്‍  തൂക്കി , വീട്ടില്‍ ഇരുന്നു  2 എണ്ണം  പിടിപിച്ചു  ടെലഫോണില്‍  മീറ്റിംഗ്  നടത്തുക .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക