Image

സച്ചിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധിതിയിട്ട കേസില്‍ ഹുജി ഭീകരരുടെ ശിക്ഷ ഇളവ് ചെയ്തു

Published on 23 January, 2012
സച്ചിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധിതിയിട്ട കേസില്‍ ഹുജി ഭീകരരുടെ ശിക്ഷ ഇളവ് ചെയ്തു
ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കറെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആറ് ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി(ഹുജി) ഭീകരരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി എട്ടു വര്‍ഷമായി ഇളവു ചെയ്തു. 2010ല്‍ ഇവര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്.രവീന്ദ്ര ഭട്ട്, എസ്.പി.ഗാര്‍ഗ് എന്നിരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2002ലാണ് സച്ചിനെയും ഗാംഗുലിയെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പാക്കിസ്ഥാന്‍ സ്വദേശികളടക്കം ആറു ഹുജി ഭീകരരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

ക്രിക്കറ്റ് താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതിനു പുറമെ മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിനെ വധിക്കാനും ഹുജി ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കണ്‌ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക