ദില്‍ഷന്‍ ഒഴിഞ്ഞു; ജയവര്‍ധനെ വീണ്ടും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
VARTHA
23-Jan-2012
VARTHA
23-Jan-2012
കൊളംബോ: തിലകരത്‌നെ ദില്‍ഷന് പകരം മുന്‍ നായകന്‍ മഹേല ജയവര്‍ധനയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി സെലക്ടര്‍മാര്‍ നിയമിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ തോല്‍വിയ്ക്കുശേഷം നായകസ്ഥാനം ഒഴിയുന്നതായി ദില്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ജയവര്‍ധനെ ലങ്കയെ നയിക്കും.
കുമാര്‍ സംഗക്കാര നായകസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ദില്‍ഷന്‍ ടീമിന്റെ നായകനായി ചുമതലയേറ്റത്. ക്യാപ്റ്റനായശേഷം ബാറ്റിംഗില്‍ ദില്‍ഷന്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു.
11 ടെസ്റ്റുകളില്‍ ലങ്കയെ നയിച്ച ദില്‍ഷന് ഒരു വിജയം മാത്രമാണ് നേടാനായത്. അഞ്ചു മത്സരങ്ങളില്‍ ലങ്ക പരാജയപ്പെടുകയും ചെയ്തു. ദില്‍ഷന്റെ നായകത്വത്തില്‍ 21 ഏകദിനങ്ങള്‍ കളിച്ച ലങ്ക എട്ടെണ്ണം ജയിച്ചപ്പോള്‍ 13 എണ്ണം തോറ്റു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments