Image

ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച!

Manoj Kaippilly Published on 05 February, 2016
ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച!
ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന ഓരോ കൈകളും കേരളീയരുടെ അഭിമാനത്തെ, സാക്ഷരതയെ ചോദ്യം ചെയ്യുന്നു! നമസ്‌കാരം അമേരിക്ക ഈ ആഴ്ച!

നെല്‍ വയലുകളും, തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങോലകളും, അമ്പലങ്ങളില്‍ നിന്നും, പള്ളികളില്‍ നിന്നും ഒഴുകിവരുന്ന ഭക്തി നിര്‍ഭരമാമ ഗാനങ്ങളുമാണു പ്രവാസി മലയാളികള്‍ക്ക് കേരളത്തെക്കുറിച്ചുള്ള ഓര്‍മ്മ.

എന്നാലിന്ന് കേരളത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പ്രാക്രതങ്ങളാണ്. ജാതിയുടേയും മതത്തിന്റേയും പേരു പറഞ്ഞ് മുഴക്കുന്ന പോര്‍ വിളികള്‍, മുദ്രാവാക്യം വിളിച്ചു കൊണ്ട് ഉറഞ്ഞാടുന്ന രാഷ്ട്രീയ കോമരങ്ങള്‍.

ഈ ആക്രമങ്ങളുടെ അവസാനിക്കാത്ത ഇരകള്‍ക്കിടയിലേക്ക് ഇന്നിതാ ഭാരത്തെ ഈ ലോകത്തിനു മുന്‍പില്‍ പ്രതിനിധാനം ചെയ്ത ശ്രീ. ടി. പി. ശ്രീനിവാസനും. നൂറുശതമാനം സാക്ഷരത നേടി എന്ന് അഭിമാനിക്കുന്ന മലയാളിക്ക് ലജ്ജിച്ചു തല താഴ്‌ടേണ്ട ഒരവസ്ഥ. ഒരു ഭാഗത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്നവര്‍ തന്നെ, മുതിര്‍ന്ന ഒരു വ്യക്തിയെ, അതും ഇത്രയും നാള്‍ വിദേശത്ത് നിന്ന് ഭാരതാംബയെ സേവിച്ച ഒരു വ്യക്തി, തിരിച്ചു വന്ന് തന്റെ കഴിവുകള്‍ യുവ തലമുറയുടെ വളര്‍ച്ചക്കു വേണ്ടി ഉപയോഗിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ഓരോ കൈകളും കേരളീയരുടെ അഭിമാനത്തെ സാക്ഷരതയെ വസ്ത്രാക്ഷേപം ചെയ്യുകയായിരുന്നു.

സ്വാതന്ത്യ്രം ലഭിച്ച് ഇത്ര നാള്‍ കഴിഞ്ഞിട്ടും കേരളീയര്‍ സ്വതന്ത്രരാണോ. അവരവര്‍ക്ക് വേണ്ടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വസ്തമായി പഠിക്കുവാനുള്ളാ സ്വാതന്ത്ര്യമുണ്ടോ? പോകേണ്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിച്ചേരുവാനുള്ള സ്വാതന്ത്ര്യമുണ്ടോ? ഓരോ കേരളീയനും ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയ അതിക്രമിച്ചിരിക്കുന്നു. മാതാ പിതാക്കള്‍ ചിന്തിക്കുക. പാട് പെട്ട് വളര്‍ത്തുന്ന മക്കളെ സന്പൂര്‍ണ മൂല്യച്യുതിയിലേക്കാണോ നിങ്ങള്‍ വിടുന്നത്? വിദ്യാര്‍ത്ഥികളേ സ്വയം ചോദിക്കുക. വിദ്യ അഭ്യസിക്കുന്നതിനു പകരം അതൊരാഭാസമാക്കുകയാണോ നിങ്ങള്‍? സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി രാഷ്ട്രീയ നേതാക്കള്‍ക്ക് നിങ്ങള്‍ ചട്ടുകങ്ങളാവുകയല്ലേ?

ഉത്തരം കിട്ടാത്ത് ഈ ചോദ്യങ്ങള്‍ക്കുത്തരം അന്വേഷിച്ച് കൊണ്ട് ഒരു ചൂടേറിയ ചര്‍ച്ച. നിങ്ങളുടെ നമസ്‌കാരം അമേരിക്കയില്‍. ഈ വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രവാസി ചാനലില്‍. 
ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച! ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച! ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച! ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച! ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച! ടി.പി.ശ്രീനിവാസനു നേരെ ഉയര്‍ന്ന കൈകള്‍: നമസ്‌കാരം അമേരിക്ക ഈ ആഴ്ച!
Join WhatsApp News
വിദ്യാധരൻ 2016-02-06 07:23:11
ചിത്ര വിവരണം 

മുഖ്യൻ :  ഞ ഞ  ഞങ്ങൾക്ക് കിട്ടണ്ട അടിയാ നിങ്ങൾക്ക് കിട്ടിയത്. ഞങ്ങൾക്ക് അതറിയാമായിരുന്നു               അതുകൊണ്ടാ   ഞങ്ങൾ മുങ്ങിയത്.  ഇവനൊന്നും വിദ്യാഭ്യാസം കൊടുത്തിട്ട് കാര്യമില്ലെന്ന്.                 ഇവനൊക്കെ വിദ്യാഭ്യാസംഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ  തെറിച്ചേനെ   ആ ആ                 ആ ഞാൻ പ പ പ റയുന്നത് ശ്രീനിക്ക്മനസിലാക്ന്നുണ്ടോ 

ശ്രീനി:        ഇപ്പോൾ കുറെച്ചേ മനസിലാകുന്നുണ്ട്.  എന്നാ അടിയാ അവനു അടിച്ചത്.  പണ്ട്                              കാർണോമാര് പറഞ്ഞതിന്റെ അർഥം   ഇപ്പഴാ പിടികിട്ടിയത് 'കണ്ടാൽ അറിയാത്തവൻ                കൊണ്ടാൽ അറിയുമെന്ന്.ഞാൻ അമേരിക്കക്ക് തിരിച്ചു പോകുക.  അവിടെയുള്ളവര് സ്നേഹം                ഉള്ളവര് 

മുഖ്യൻ :  അത് നല്ലതാ. എവിടെയായാലും വിവരംകേട്ടവന്മാരാണ് നമ്മളെ കാത്ത് സൂക്ഷിക്കുന്നത്.                     അമേരിക്ക പറ്റിയ സ്ഥലമാ.  മുഖത്തിന്റെ നീര് മാറിയിട്ട് പോയാൽ മതി. അവിടെ ചെന്നാൽ                  ഫോടോ എടുക്കാൻ  ഇടി ആയിരിക്കും 

ശ്രീനീ:       എന്നാൽ പോകട്ടെ.  സരിത ചേച്ചിയെ ചോദിച്ചതായി പറയണം 

മുഖ്യൻ :   അപ്പോൾ പഠിച്ചു പോയി രാഷ്ട്രീയം.  രണ്ടടി കിട്ടിയാൽ മാത്രമേ രാഷ്ട്രീയ ബോധം                             ഉണ്ടാകുകയുള്ളൂ .  ഇവിടെ ശല്യം കൂടിയാൽ ഞാനും അങ്ങ് വരും.  നമ്മടെ വിഡ്ഢി                             കൂഷ്മാണ്ടുക്കളോട് എന്റ സ്നേഹാന്വേഷണം 
Vayanakaran 2016-02-06 10:46:59
Prof. Joseph ന്‍റെ  കൈ  വെട്ടിയപോള്‍ , അദേഹത്തിന്റെ  ഭാരിയ ജീവന്‍ ഒടുക്കിയപോള്‍  നിങ്ങള്‍ എവിടെ  ആയിരുന്നു . സാഷര കേരളത്തില്‍  എന്നും അടിയും കുല പാതകവും നടക്കുന്നു .എന്തേ നിങ്ങള്‍  പ്രതികരിക്കാത്തത് .
 പുരക്കു തീ കൊളുത്തി  വാഴ  വെട്ടുന്നവര്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക