Image

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ്

Published on 05 February, 2016
മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ്

ഒത്തിരി ചിത്രങ്ങളില്‍ മോഹന്‍ലാലും മുകേഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ഇന്റസ്ട്രിയിലെ അടുത്ത കൂട്ടുകാരുമാണ്. ലാല്‍ എന്ന പ്രതിഭയ്‌ക്കൊപ്പം ഒരു തെലുങ്ക് ഷൂട്ടിങ് ലൊക്കേഷനില്‍ പോയ അനുഭവം മുകേഷ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഹൈദരാബാദില്‍ വച്ച് പ്രിയദര്‍ശന്റെ കാക്കുകയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് മോഹന്‍ലാലും മുകേഷും കൂടെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയത്. ലാലിന്റെ അടുത്ത സുഹൃത്തും തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായിരുന്നു ചിത്രത്തിലെ നായകന്‍.

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് തെലുങ്ക് പടത്തിന്റെ സെറ്റില്‍ ചെന്നു. മോഹന്‍ലാലിനെ കണ്ട പാടെ, ടേക്ക് നടക്കുകയായിരുന്ന ഒരു സീനില്‍ സ്വയം കട്ട് പറഞ്ഞിട്ട് ആ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഓടി വന്നു. അവിടെ ഷൂട്ടിംഗ് സ്തംഭിച്ചു. സംവിധായകനും, നിര്‍മ്മാതാവും ഉള്‍പ്പെടെ ഒരു സംഘം, മോഹന്‍ലാലിന്റെയും, എന്റെയും പിന്നാലെ കൂടി.

ഒരുപാട് നേരത്തെ സല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ തിരികെ പോരാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് പ്രിയദര്‍ശന്റെ കോള്‍ വന്നത്. ഷൂട്ട് തുടങ്ങാന്‍ വൈകും എന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. അത് കേട്ടപ്പോള്‍, മോഹന്‍ലാല്‍ പറഞ്ഞു, 'എന്നാപ്പിന്നെ നമുക്ക് ഇവിടിരിക്കാം, ഇവരുടെ ഷൂട്ടിംഗ് കാണാം'.

വീണ്ടും ഞങ്ങള്‍ തെലുങ്ക് പടത്തിന്റെ സെറ്റില്‍ എത്തി. നേരത്തെ നടന്നതിന്റെ ആവര്‍ത്തനം. എല്ലാവരുടെയും ശ്രദ്ധ മോഹന്‍ലാലിലും, എന്നിലും മാത്രമായി. ഷൂട്ടിങ്ങിന് തടസ്സം വരാതിരിക്കാനായി, അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ട്, ഒരല്‍പ്പം ദൂരെ മാറിയിരുന്ന്, മോഹന്‍ലാലും, ഞാനും ആ ഷൂട്ട് കാണാന്‍ തീരുമാനിച്ചു.

മയം കടന്നു പോയി. ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും, അവിടെ ഒന്നും നടക്കുന്ന ലക്ഷണമില്ല. ഒടുവില്‍ ഒരു സഹസംവിധായകന്‍ വന്ന് എന്നെ വിളിച്ച് ദൂരെ മാറ്റി നിര്‍ത്തി പറഞ്ഞു, 'സാര്‍, തെറ്റിദ്ധരിക്കരുത്. താങ്കളും, മോഹന്‍ലാല്‍ സാറും ഇവിടെ നിന്ന് പോകണം. എന്നാലെ ഷൂട്ട് നടക്കൂ. പ്ലീസ്...'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക