Image

കുട്ടനാട് പാക്കേജ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കൈയാങ്കളി

Published on 23 January, 2012
കുട്ടനാട് പാക്കേജ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കൈയാങ്കളി
ആലപ്പുഴ: കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി മന്ത്രി പി.ജെ.ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൈയാങ്കളി. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് അംഗങ്ങളാണ് പരസ്പരം തമ്മില്‍തല്ലിയത്. മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയ പരാമര്‍ശത്തെച്ചൊല്ലി കൊടിക്കുന്നില്‍ സുരേഷും മന്ത്രി പി.ജെ.ജോസഫും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. 

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എസി കനാലിന് സമാന്തരമായി വേറെ കനാല്‍ പണിയാമെന്ന മന്ത്രിയുടെ നിര്‍ദേശവും തര്‍ക്കത്തിന് കാരണമായി. തര്‍ക്കത്തെത്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക