Image

അനാവശ്യ വിവാദങ്ങള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് എ.കെ.ബാലന്‍

Published on 23 January, 2012
അനാവശ്യ വിവാദങ്ങള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് എ.കെ.ബാലന്‍
പാലക്കാട്: അനാവശ്യ വിവാദങ്ങള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുമെന്ന് എ.കെ.ബാലന്‍ എംഎല്‍എ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഒരു വാക്കുമൂലമാണ് കൊറിയന്‍ കമ്പനിയുമായുള്ള കരാര്‍ നടക്കാതെ പോയതെന്നും ബാലന്‍ പറഞ്ഞു. 

എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റീ ടെന്‍ഡര്‍ വിളിണമെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനും നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് ഗുണകരമായ ഒരു പദ്ധതിയാണ് നഷ്ടമായത്. അന്ന് കരാറിനെ എതിര്‍ത്ത ഇപ്പോഴത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തെറ്റുപറ്റിയതായി സമ്മതിക്കുന്നുണ്‌ടെന്നും ബാലന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക