Image

സ്വാമി ചിദാന്ദപുരിയെ ആക്രമിച്ചത് അപലപനീയം: കെ.എച്ച്.എന്‍.എ

ജോയി­ച്ചന്‍ പുതു­ക്കുളം Published on 04 February, 2016
സ്വാമി ചിദാന്ദപുരിയെ ആക്രമിച്ചത് അപലപനീയം: കെ.എച്ച്.എന്‍.എ
സമസ്ത ഹൈന്ദവ സമൂഹവും ആദരിക്കുന്ന വേദാന്താചാര്യനും കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാന്ദപുരിയെ ആക്രമിക്കാന്‍ ഒരുസംഘം നടത്തിയ ശ്രമം അത്യന്തം അപലപനീയവും, സാംസ്കാരിക ഫാസിസവുമാണെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ലോക വിജ്ഞാനത്തിന്റെ സൂര്യതേജസായിരുന്ന വേദദര്‍ശനങ്ങളില്‍ കരിനിഴല്‍വീഴ്ത്തി സ്വയം നിര്‍മ്മിച്ച ഭൃമാത്മക സ്ഥിതി സമത്വ സിദ്ധാന്തം, ചിദാന്ദപുരിയിലൂടെയും മറ്റനേകം സന്യാസിവര്യന്മാരിലൂടെയും ചോദ്യംചെയ്യപ്പെടുന്നതും, സ്വന്തം കാലിനടയിലെ മണ്ണൊലിച്ചുപോകുന്നതും അത്തരക്കാരെ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളാക്കി മാറ്റിയിരിക്കുന്നതായും സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.

വിശ്വമാനവീകതയുടെ ആദ്യബീജം അങ്കുരിച്ച ഭാരതസംസ്കൃതിയിലുള്‍പ്പെട്ട കേരളത്തിലെ ഹിന്ദുക്കളില്‍ നിലനിന്നിരുന്ന അയിത്തവും അന്ധവിശ്വാസങ്ങളും ലോകാരാധ്യനായ സ്വാമി വിവേകാന്ദനെപ്പോലും അത്ഭുതപ്പെടുത്തുകയുണ്ടായി. അപരിഷ്കൃതമായ അത്തരം ആചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച ശ്രീനാരായണ ഗുരുവിനേയും, ചട്ടമ്പി സ്വാമികളേയും, മഹാനായ അയ്യങ്കാളി, കെ.കെ. ഈപ്പന്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയ അസംഖ്യം സാമൂഹ്യപരിഷ്കര്‍ത്താക്കളേയും തമസ്കരിച്ച് ജന്മദേശത്തുപോലും കാലുറയ്ക്കാത്ത കമ്യൂണിസ്റ്റുകാര്‍ മാത്രമാണ് ആധുനിക കേരളം സൃഷ്ടിച്ചെടുത്തതെന്ന വാദം സ്വാമിജി നടത്തിവരുന്ന പ്രഭാഷണ പരമ്പരകളിലൂടെ അനുദിനം ദുര്‍ബലപ്പെടുന്നതും ആ വേദികളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തവും വിപ്ലവരാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കുന്നു.

വടക്കേ അമേരിക്കയിലെ ഹൈന്ദവ കൂട്ടായ്മകളിലേയും, സത്‌സംഗങ്ങളിലേയും സജീവ സാന്നിധ്യമാകാറുള്ള സ്വാമിയുടെ വേദപഥങ്ങളിലൂടെയുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഇത്തരം ആക്രമണ ഭീഷണികളില്‍ പ്രവാസി ഹൈന്ദവ സമൂഹം ആശങ്കാകുലരാണ്. ആകയാല്‍ ബഹുസ്വരതയുടെ സ്വതന്ത്രമായ സംവാദങ്ങളെ കായികബലമുപയോഗിച്ച് നേരിടുന്ന ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കെ.എച്ച്.എന്‍.എ ആവശ്യപ്പെട്ടു.
സ്വാമി ചിദാന്ദപുരിയെ ആക്രമിച്ചത് അപലപനീയം: കെ.എച്ച്.എന്‍.എ
Join WhatsApp News
Texan American 2016-02-04 09:09:21
I didn't understand anything after reading this. Who attacked whom where and when?
Also the writer can use full stops to split sentences , that way readers like me  understand it better.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക