Image

'മഴയിതള്‍പ്പൂവുകള്‍' ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു

Published on 03 February, 2016
'മഴയിതള്‍പ്പൂവുകള്‍' ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു
'കുമ്മാട്ടി' എന്ന കുട്ടികളുടെ ചിത്രത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ അണിയിച്ചൊരുക്കുന്ന 'മഴയിതള്‍പ്പൂവുകള്‍' എന്ന ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. 'Alternane Dimension Studios' നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവര്‍  ദൃശ്യ രഘുറാം & അര്‍ച്ചിത് ഭാസ്‌കരന്‍. കഥയും വരികളും എഴുതിയിരിക്കുന്നത് ആര്‍ഷ അഭിലാഷ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം. എസ് സുഖി. ഗാനങ്ങള്‍  ആലപിച്ചിരിക്കുന്നത് രാജേഷ് രവീന്ദ്രന്‍, ഇന്ദു രമേഷ് & എം. എസ് സുഖി.
അമേരിക്കയില്‍ വിസ്‌കോണ്‍സിനിലെ പല ഭാഗങ്ങളിലായി ചിത്രീകരിച്ച ഈ ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്റ്റര്‍  റോഷി ഫ്രാന്‍സിസ്. കാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതും ഇവര്‍ രണ്ടുപേരും തന്നെ.
പ്രണയവും ദുഃഖവും ഇടകലര്‍ന്ന സംഗീതാത്മകമായ ഈ ചിത്രം നിങ്ങളുടെ കൈരളി TVയില്‍ പ്രക്ഷേപണം ചെയ്യുന്നു... പ്രക്ഷേപണ സമയങ്ങള്‍ February 13th 3:00 pm (EST) & February 14th  7:30 pm (EST).

'മഴയിതള്‍പ്പൂവുകള്‍' ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു'മഴയിതള്‍പ്പൂവുകള്‍' ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക