Image

ജ്ഞാനപ്പാ­ന (കവിത: കാ­രൂര്‍ സോ­മന്‍)

Published on 02 February, 2016
ജ്ഞാനപ്പാ­ന (കവിത: കാ­രൂര്‍ സോ­മന്‍)
സൂ­ര്യോദ­യം കാ­ണ­ണ­മെ­ങ്കില്‍-
സ്­മാര്‍ട്ട്‌­ഫോണ്‍ സ്­ക്രീന്‍­സേവര്‍
അ­ല്ലെ­ങ്കില്‍ മ­റ്റേ­തെ­ങ്കില്‍ ഗാ­ഡ്ജറ്റ്
അ­ല്ലെ­ങ്കില്‍ ജ­നല്‍ തു­റന്നു
നോ­ക്കു­മ്പോള്‍ കാ­ണു­ന്ന തെ­രുവു
തൂ­പ്പു­കാ­രു­ടെ നീ­ളന്‍ കു­പ്പായം
അ­തു­മ­ല്ലെ­ങ്കില്‍ തി­ര­ക്കി­ട്ടു നീ­ങ്ങു­ന്ന
കു­ഞ്ഞു പെ­ണ്ണിന്‍ സ്­കര്‍ട്ട്
വലി­യൊ­രു ഭാ­ര­വു­മാ­യി ജോ­ലിക്ക്
ഓ­ടു­ന്ന ഭാ­ര്യ­യു­ടെ വേ­വ­ലാ­തി
പി­ന്നെയും പണി­യൊ­ന്നു­മില്ലാതെ
നാ­ണി­ച്ച് ല­ജ്ജി­ച്ച ഭര്‍­ത്താവ്
ഇ­വ­രു­ടെ മു­ഖ­കാ­ന്തി­യില്‍ നിന്ന്
എ­നി­ക്കു കാണാം സൂ­ര്യോദ­യം

എ­ന്റെ സൂ­ര്യോ­ദയം, ഒ­രു ക­ണ­ക്കിന്
പാ­തി­രി­ച്ചിരി­പോ­ലെ അ­ഡ്­ജ­സ്­റ്റു­മെന്റാ­ണ്
ലാ­ഭം ക­ണ­ക്കാക്കാ­ന­റി­യാ­ത്ത ക­ച്ച­വ­ട­ക്കാരന്റെ
കൂ­ട്ടി­ക്കി­ഴി­ക്ക­ലു­ക­ളു­ടെ വെ­പ്രാ­ള­മാണ്
മ­റ്റൊ­രര്‍­ത്ഥ­ത്തില്‍, കോ­ഴിയും പോത്തും
തൂ­ക്കി­പി­ടി­ച്ച സഞ്ചി, ച­ന്ത­യി­ലെ തി­ര­ക്കില്‍
പൊ­ട്ടി വീ­ഴു­മ്പോള്‍ എ­ടു­ത്തു സ­ഹാ­യി­ക്കാന്‍
ആര്‍­ത്തി­പു­ര­ണ്ടെ­ത്തു­ന്ന­വ­രു­ടെയും
ഒ­രു കൈ­യില്‍ ക­ത്തി­യു­മാ­യി മീന്‍­വെ­ട്ടു­മ്പോഴും
പെ­ണ്ണി­ന്റെ ഉ­ട­ലി­നെ പ്രാ­പി­ച്ച് ആ­ഞ്ഞു­വെട്ടി
ചോ­ര­ചി­ന്തു­ന്ന മാം­സ­ത്തി­ന്റെ ന­റു­മേ­നി­യില്‍
കൈ­യി­ട്ടി­ള­ക്കു­ന്നവ­ന്റെ ര­തി­മൂര്‍­ച്ഛ­യാണ്.

ഇ­ങ്ങനെ­യൊ­ഴു­കു­ന്ന എ­ന്റെ പു­ഴ­യില്‍
എ­വി­ടെ­യെ­ങ്കിലും സൂ­ര്യോദ­യം കാണാമോ
ഇങ്ങ­നെ ന­ട­ക്കു­ന്ന എ­ന്റെ പ­ക­ലില്‍
എ­വി­ടെ­യെ­ങ്കി­ലു­മുണ്ടോ സൂ­ര്യാ­സ്­തമയം
സൂ­ര്യന്‍ ഒ­രു മി­ഥ്യ­യാ­ണെ­ന്നും, അത്
ഒ­രു മി­റാ­ഷ് പെ­യിന്റി­ങ്ങു­മാ­ണെന്ന്
നോര്‍­വെ­യു­ടെ തെ­രു­വില്‍ ഒ­രു റൊ­ട്ടി­കഷണം
നു­ണയ­വേ തി­രി­ച്ച­റി­ഞ്ഞ മാ­ത്ര­യില്‍
ഞാ­നെ­ഴു­തി, അ­റി­വി­ന്റെ നൂ­റ്റൊ­ന്നു മാത്ര
നീ­ളു­ന്ന ജ്ഞാ­ന­പ്പാ­ന­യ്­ക്ക് ആ­മുഖം!!


കാരൂര്‍ സോമന്‍
E-Mail: karoorsoman@yahoo.com
ജ്ഞാനപ്പാ­ന (കവിത: കാ­രൂര്‍ സോ­മന്‍)
Join WhatsApp News
വിദ്യാധരൻ 2016-02-04 10:35:13
'ജ്ഞാനപ്പാന'-യാപ്പേരു കേൾക്കും നേരം 
ഓടിയെത്തിടും കൺമുന്നിൽ പൂന്താനം 
കാലങ്ങൾ ഒട്ടേറെ പിന്നിട്ടു പോയിട്ടും 
നഷ്ടമായില്ല മാറ്റതിനൊട്ടുമെ .
'പാന' വൃത്തത്തിൽ ആ കവി തീർത്താതം 
ഊനമറ്റതാം കാവ്യ പാൽപ്പായസം 
പാനം ചെയ്യുന്നു ഭക്ത ജനം ഇന്നും '
ആർത്തിയോടങ്ങ്‌ ലോകം എമ്പാടുമേ.
അർത്ഥം പോയിട്ട് വൃത്തത്തിലും -
നീതി കാട്ടിയില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക