Image

രാഷ്ട്രീയ കേരളത്തിലെ കോമാളികള്‍- വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 03 February, 2016
 രാഷ്ട്രീയ കേരളത്തിലെ കോമാളികള്‍- വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
ചുമിന്‍ ന്യൂജന്‍ എന്ന വിയറ്റ്‌നാംകാരന്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. 'ചെറിയ യുദ്ധം ഭാവിയിലെ വലിയ യുദ്ധത്തെ തടയും....' എന്നു ലിന്‍ഡന്‍ ജോണ്‍സന്‍ പറഞ്ഞു നടന്നതിന്റെ തിക്തഫലം അനുഭവിച്ച ഭാഗ്യദോഷി. അയാളുടെ അപ്പൂപ്പന് അഹോരാത്രം കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ ഒരു ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയുണ്ടായിരുന്നു. മാതാവ് അന്നാട്ടിലെ അറിയപ്പെടുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍. കൊട്ടാരസമാനമായ ഒരു വലിയ വീട്ടില്‍ ആ കുടുംബം സസന്തോഷം വര്‍ഷങ്ങളോളം കഴിഞ്ഞു. കഷ്ടപ്പെട്ടു ചോരനീരാക്കിയുണ്ടാക്കിയ ആ ഫാക്ടറിയില്‍ അനേകം പാവങ്ങള്‍ ജോലി കണ്ടെത്തി. പാവപ്പെട്ടവരുടെയൊക്കെ ഓലപ്പുരയിലെ അടുപ്പുകളില്‍ പലതിലും വീണ്ടും തീ പുകയാന്‍ തുടങ്ങി. അപ്പോഴാണ്. 'എല്ലാവരും സമത്വം' ആ സിദ്ധാന്തവുമായി ഒരു കൂട്ടര്‍ ഹോചുമിന്റെയും, മാവോയുടെയും ഫോട്ടോയുമായി വന്നു വാളിന്റെയും കുന്തത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി ഭീകര താണ്ഡവമാടിയത്. ജീവന്‍ തിരികെ കിട്ടുമെങ്കില്‍ അതു മാത്രം മതിയെന്നു ആ കുടുംബം കൊതിച്ചു. ആറു പേര്‍ അടങ്ങുന്ന ആ കുടുംബത്തിനു ആറു കസേരയും, ഒരു മേശയും കൊടുത്തിട്ടു ബാക്കിയുള്ളതെല്ലാം പെറുക്കി ഹോയിമിന്റെ സഖാക്കള്‍ സ്ഥലം വിട്ടു. ആ വലിയ വീടിന്റെ മറ്റു മുറികളിലായി നാലു കുടുംബക്കാരെ കൂടി പാര്‍പ്പിച്ചു. അങ്ങനെ നാലു ഭവനരഹിതര്‍ക്കും 'ഭവന' മായി. അപ്പൂപ്പനും തന്റെ ഫാക്ടറിയിലെ ഒരു സദാ തൊഴിലാളിയായി മാറി. ചൂഷണം എന്തെന്നു ആ കുടുംബം അന്നാദ്യമായി രുചിച്ചറിഞ്ഞു.

 രാഷ്ട്രീയ കേരളത്തിലെ കോമാളികള്‍- വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
Join WhatsApp News
charummood JOSE 2016-02-04 08:47:45
WELL DONE Mr.VARGHESE ABRAHAM
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക