Image

പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 03 February, 2016
പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്
ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് യു.­എ­സ്.­എ­യുടെ ബാന­റില്‍ ഡോ. ഫ്രീമു വര്‍ഗീസ് നിര്‍മ്മി­ക്കുന്ന "ഹലോ നമസ്‌തേ' ഫെബ്രു­വരി 12­-ന് തീയേ­റ്റ­റു­ക­ളി­ലെ­ത്തും. വിനയ് ഫോര്‍ട്ട് - ഭാവ­ന, സഞ്ജു ശിവ­റാം- മിയ ജോര്‍ജ് എന്നീ താര­ജോ­ഡി­കളെ മല­യാ­ള­ത്തിനു സമ്മാ­നി­ക്കുന്ന ചിത്രം നവാ­ഗ­ത­നായ ജയന്‍ കെ. നായര സംവി­ധാനം ചെയ്യു­ന്നു.

മികച്ച സ്വഭാവ നട­നായി പ്രേക്ഷ­ക­പ്രീതി നേടിയ വിനയ് ഫോര്‍ട്ടിനൊപ്പം "നീ കൊഞാ ചാ', "1983' ഫെയിം സഞ്ജുവും ഇതോടെ മല­യാള നായ­ക­നി­ര­യി­ലേക്ക് കട­ക്കു­ന്നു. ഹലോ എഫ്.­എ­മ്മിലെ അവ­താ­ര­കരും സുഹൃ­ത്തു­ക്ക­ളു­മായ ആര്‍.­ജെ. മാധ­വും, ആര്‍.­ജെ. ജെറിയും അടു­ത്ത­ട­തുത്ത വീടു­ക­ളി­ലായി ഭാര്യാ­സ­മേ­ത­രായി താമസം തുട­ങ്ങു­മ്പോള്‍ അവ­രുടെ ജീവി­ത­ത്തി­ല്‍ വന്നു­ഭ­വി­ക്കുന്ന മാറ്റ­ങ്ങ­ളാണ് നര്‍മ്മ­ത്തില്‍ പൊതിഞ്ഞ് ചിത്രം പറ­യു­ന്ന­ത്.

ഒട്ടേറെ കോമഡി സൂപ്പര്‍ ഹിറ്റു­കള്‍ എഴു­തി­യി­ട്ടുള്ള കൃഷ്ണ പൂജ­പ്പു­ര­യാണ് രച­യി­താ­വ്. വിജയ് യേശു­ദാസ് ആല­പിച്ച മറ്റൊരു ഗാന­ത്തിനു പിന്നില്‍ ഒരു അച്ഛനും മക­നു­മാണ് - കൈത­പ്ര­ത്തിന്റെ ഗാന­ങ്ങള്‍ക്ക് ദീപാ­ങ്കു­രന്റെ സംഗീ­തം.

ഛായാ­ഗ്രാ­ഹ­കന്‍ പി. സുകു­മാര്‍ ഒരി­ട­വേ­ള­യ്ക്കു­ശേഷം ഹലോ നമ­സ്‌തേ­യ്ക്കു­വേണ്ടി കാമറ ചലി­പ്പി­ക്കു­ന്നു. മുകേ­ഷ്, അജു വര്‍ഗീ­സ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, പി. ബാല­ച­ന്ദ്രന്‍, മുത്തു­മ­ണി, കെ.­പി.­എ.സി ലളി­ത, പ്രദീപ് കോട്ട­യം, "കറു­ത്ത­മുത്ത്' ഫെയിം ബേബി അക്ഷര തുടങ്ങി നിര­വധി താര­ങ്ങളും ചിത്ര­ത്തി­ലു­ണ്ട്. എഡി­റ്റര്‍- അയൂബ് ഖാന്‍, ക്രിയേ­റ്റീവ് ഡയ­റ­ക്ടര്‍- ദേവന്‍.
പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്പുത്തന്‍ താര­ജോ­ഡി­ക­ളു­മായി ഹലോ നമസ്‌തേ ഫെബ്രു­വരി 12­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക