Image

ഓര്‍ക്കുക, വാലന്റയിന്‍ ദിനം ഫെബ്രുവരി 14

Published on 03 February, 2016
ഓര്‍ക്കുക, വാലന്റയിന്‍ ദിനം ഫെബ്രുവരി 14
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു....

കരിമ്പിന്റെ വില്ലുമായി കൈതപൂവമ്പുമായി.. കാമദേവനുത്സവമാകുന്ന ഫെബ്രുവരി 14..ഇതാ സമാഗതമാകുന്നു.

അക്ഷരങ്ങളുടെ പുഷ്പശരങ്ങള്‍ എഴുത്തുക്കാരേ...നിങ്ങളൂം എയ്തുവിടുക...വിശ്വസാഹിത്യത്തിലേക്ക് അമേരിക്കന്‍ മലയാളിയുടെ ഒരു ഉത്കൃഷ്ട പ്രണയകാവ്യം, രചന ഉണ്ടാകട്ടെ..

ഒരു­വി­രല്‍ ദൂര­മെ­ന്ന­രി­കില്‍ നീ നിന്നിട്ടും
ഒരു­വാക്കു മെന്തേ മൊഴി­ഞ്ഞ­തില്ല
മധു­രമാം മന്ദ­സ്മിതം പൊഴി­ക്കു­മ്പോഴും
മന­സിന്റെ വാതില്‍ തുറ­ന്ന­തില്ല.
മിഴി­യി­ണ­യി­ലാ­യിരം പ്രണ­യാര്‍ദ്ര­മേ­ഘ­ങ്ങള്‍
മഴ­യായ് പൊഴി­ഞ്ഞി­ടാന്‍ വെമ്പി നില്‍ക്കെ
ഇനി­യെ­ന്തി­നാണു നിന്‍ മൗനം?...മന­സ്വിനി
അറി­യുന്നു ഞാന്‍ നിന്റെ അന്ത­രം­ഗം.
- ഒ.­എന്‍.­വി.
Join WhatsApp News
Sudhir Panikkaveetil 2016-02-03 20:55:41
എല്ലാ എഴുത്തുകാർക്കും കൂടി ഒരു
പ്രണയ കേക്ക് ഉണ്ടാക്കാം. ചേരുവകൾ
ഇ മലയാളിക്ക് അയച്ച് കൊടുക്കുക.


വിദ്യാധരൻ 2016-02-04 09:36:57
പ്രണയത്തിൻ ചേരുവ ചേർത്തു ഞാനും 
ഒരുക്കുന്നൊരു കേക്ക് എൻ പ്രണയിനിക്കായി 
അവളുടെ പാറി പടർന്ന കേശം, വിശാല ഫാലം 
പുള്ളിമാനിനെ വെല്ലുന്ന കണ്ണിണയും 
ആ കണ്ണിൻ അഗാധമാം കറുപ്പ് നിറോം 
ഇമവെട്ടും ആ കണ്ണിൻ പീലികളും 
മുഗ്ദ്ധ മോനോഹര കപോലങ്ങളും 
ഇന്ദീവരസമമാം പോർമുലകളും 
കടിപ്രദേശവും നാഭിതടവും 
നിതംബദ്വയങ്ങളും കടഞ്ഞെടുത്ത കാൽകളും 
താളംതുള്ളിയുള്ള നടത്വവും 
കൊളുത്തുന്നെനുള്ളിൽ അഗ്നി 
ജ്വലിപ്പിക്കുന്നെൻ  ഹൃദയത്തിൻ അടുപ്പ് മെല്ലെ 
തീർക്കും എൻ പ്രണയിനിക്കായി 
പാകമായ താപനിലയിൽ 
ആരും ഇന്നേവരെയും തീർക്കാത്തൊരു കേക്ക് ഞാൻ.
മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ 
അതിൽനിന്നടർത്തിയെടുത്ത ചെറു കഷണം 
അവളുടെ അധരപുടങ്ങളുടെ ഇടയിൽ 
വച്ചുനൽകും അവളുടെ പുഞ്ചിരി നോക്കി നില്ക്കും 
കമിതാക്കാളെ പോക നിങ്ങൾ എന്നരികിൽ നിന്ന് 
പോയി നിങ്ങളും തീർക്കുക മധുരമാർന്ന കേക്ക് 
നിങ്ങളുടെ  വാലെന്റൈസിനായി .   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക