Image

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍

Published on 23 January, 2012
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- മഹേഷ് ഭൂപതി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇവേറ്റ ബെനസോവ (ചെക്) -ജെര്‍ഗന്‍ മെല്‍സര്‍ (ഓസ്ട്രിയ) സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-4, 12-10. 

ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് സാനിയ-ഭൂപതി സഖ്യം വിജയിച്ചത്. ലീസല്‍ ഹൂബര്‍ (യുഎസ് ) കോളിന്‍ ഫ്‌ളെമിങ് (ബ്രിട്ടന്‍) സഖ്യത്തെയാണ് ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക. വനിതാ ഡബിള്‍സിലും സാനിയ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. റഷ്യന്‍ താരം യെലേന വെസ്‌നിനയുമൊത്താണ് സാനിയ വനിതാ ഡബിള്‍സിനിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക