Image

വര്‍ഗീസ് വധക്കേസ്: ലക്ഷ്മണയുടെ ജാമ്യാപേക്ഷയില്‍ ഏപ്രില്‍ രണ്ടിന് അന്തിമവാദം

Published on 23 January, 2012
വര്‍ഗീസ് വധക്കേസ്: ലക്ഷ്മണയുടെ ജാമ്യാപേക്ഷയില്‍ ഏപ്രില്‍ രണ്ടിന് അന്തിമവാദം
ന്യൂഡല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐജി ലക്ഷ്മണയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഏപ്രില്‍ രണ്ടിന് അന്തിമവാദം കേള്‍ക്കും. ജീവനോടെ പിടികൂടിയ വര്‍ഗീസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായിട്ടാണ് ലക്ഷ്മണ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ലക്ഷ്മണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ പരിഗണിച്ച ജസ്റ്റീസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യം നിരാകരിക്കുകയായിരുന്നു. ജീവപര്യന്തം തടവിനാണ് ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക