Image

മെമ്മോ ഗേറ്റ് വിവാദം: തെളിവു നല്‍കാന്‍ മന്‍സൂര്‍ ഇജാസ് പാക്കിസ്ഥാനിലെത്തില്ല

Published on 23 January, 2012
മെമ്മോ ഗേറ്റ് വിവാദം: തെളിവു നല്‍കാന്‍ മന്‍സൂര്‍ ഇജാസ് പാക്കിസ്ഥാനിലെത്തില്ല
ഇസ്‌ലാമാബാദ്: മെമ്മോ ഗേറ്റ് വിവാദത്തില്‍ പാക് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന് മുന്‍പാകെ തെളിവു നല്‍കാന്‍ വ്യവസായിയായ മന്‍സൂര്‍ ഇജാസ് എത്തില്ല. പാക്കിസ്ഥാനിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്‌ടെന്ന വിവരത്തെ തുടര്‍ന്നാണ് മന്‍സൂര്‍ ഇജാസ് വരവ് മാറ്റിവച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അക്രം ഷെയ്ഖ് പറഞ്ഞു. 

തെളിവെടുപ്പിന് ഹാജരാകാനായി മന്‍സൂര്‍ ഇജാസിന് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം വീസ അനുവദിച്ചിരുന്നു. പാക്കിസ്ഥാനിലെ ഭരണപ്രതിസന്ധിക്കും സൈനീക നേതൃത്വവും സര്‍ക്കാരും തമ്മിലുളള കടുത്ത അഭിപ്രായഭിന്നതയ്ക്കും ഇടയാക്കിയ മെമ്മോ ഗേറ്റ് വിവാദത്തില്‍ മന്‍സൂര്‍ ഇജാസിന്റെ മൊഴി നിര്‍ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക