Image

പതിനൊന്നു വയസുകാരിയായ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published on 23 January, 2012
പതിനൊന്നു വയസുകാരിയായ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
 കാട്ടാക്കട(തിരുവനന്തപുരം): ആറാം ക്ലാസില്‍ പഠിക്കുന്ന പതിനൊന്നു വയസുകാരി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. വീരണകാവ് പാലോട്ടുകോണം തടത്തരികത്ത് വീട്ടില്‍ ഉമാശങ്ക(38)റെയാണ് എസ്.ഐ.രാജീവ് അറസ്റ്റു ചെയ്തത്. ഇയാള്‍ നിരന്തരമായി മകളെ ശല്യപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ മകള്‍ വിവരം പുറത്തു പറഞ്ഞിരുന്നില്ല. 

കൂലിവേലക്കാരനും സ്ഥിരം മദ്യപാനിയുമായ ഇയാള്‍ കഴിഞ്ഞ ദിവസം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വിവരം അറിഞ്ഞ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക