Image

ഗള്‍ഫില്‍ റോമിംഗ് നിരക്ക് പകുതിയാക്കുന്നു

Published on 23 January, 2012
ഗള്‍ഫില്‍ റോമിംഗ് നിരക്ക് പകുതിയാക്കുന്നു
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്കിളവ് നടപ്പാക്കാന്‍ തീരുമാനമായി. നിരക്ക് പൊതുജനങ്ങള്‍ക്കു ആശ്വാസകരമായവിധം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ജി സി സി ടെലികമ്യൂണിക്കേഷന്‍ തപാല്‍ ഐ ടി മന്ത്രിമാര്‍ രൂപം കൊടുത്ത ഉപസമിതി യോഗമാണ് തീരുമാനം എടുത്തത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ള മൊബൈല്‍ റോമിംഗ് നിരക്ക് അമ്പത് ശതമാനത്തോളം കണ്ടു കുറക്കാന്‍ ആണ് തീരുമാനം എന്നറിയുന്നു.

മൊബൈല്‍ റോമിംഗ് ചാര്‍ജ്ജിളവ് ഫിബ്രവരി ആദ്യത്തില്‍ തന്നെ നടപ്പിലാവുമെന്ന് ജി സി സി സാമ്പത്തിക കാര്യ ജോയിന്റ് സെക്രട്ടറി ജനറല്‍ അബ്ദുള്ള ശബലി യോഗത്തിനു ശേഷം പ്രത്യാശ പ്രകടിപിച്ചു. ഇതുസംബന്ധിച്ച് റിയാദിലെ ജി സി സി ആസ്ഥാനത്ത് നടന്ന ്രൈതദിന ബിസിനെസ്സ് ടീം മീറ്റിങ്ങില്‍ ചില മൊബൈല്‍ കമ്പനികളും സംബന്ധിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസം പകരുന്ന ജി സി സി മന്ത്രിതല തീരുമാനത്തെക്കുറിച്ച് പോതുജനങ്ങളില്‍ വ്യാപക പ്രചാരണം നടത്താനും തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക