Image

ഒരുകൂട്ടം ചെറുപ്പക്കാരുടെ കരവിരുതില്‍ ഒരു സുവനീര്‍: കരോളിന മലയാളി

അനില്‍ പെണ്ണുക്കര Published on 23 January, 2012
ഒരുകൂട്ടം ചെറുപ്പക്കാരുടെ കരവിരുതില്‍ ഒരു സുവനീര്‍: കരോളിന മലയാളി
കരോലിന: ഒരേ മനസ്സും, ഒരേ ചിന്തയുമുള്ള ചെറുപ്പക്കാരുടെ ഒത്തുചേരല്‍ ഒരു സംഘടനയുടെ ഒരുവര്‍ഷത്തെ ചിന്തയുടേയും, പ്രവര്‍ത്തനങ്ങളുടേയും നീക്കിയിരുപ്പിന്‌ പുതിയ ചാരുതയേകി ഒരു അക്ഷരജാലകത്തിന്‌ പൂര്‍ണ്ണതയേകുന്നു. `കരോലിന മലയാളി'.

കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ കരോലിനയുടെ 2011-ലെ സുവനീറിനു പിന്നിലെ കലാശക്തി ഒരുകൂട്ടം ചെറുപ്പക്കാരുടേതാണ്‌. മുഖചിത്രവും വരയും വര്‍ണ്ണവും തീര്‍ക്കാന്‍ ജോലിത്തിരക്കിനിടയില്‍ നിന്ന്‌ വിമല്‍, സുവനീര്‍ എഡിറ്റുചെയ്‌തത്‌ അജ്‌മല്‍ കോറ്റായി എന്നിവരും ഇതിന്‌ എല്ലാവിധ പിന്തുണയുമായി സംഘടനയുടെ പ്രസിഡന്റ്‌ ജയകുമാര്‍ എന്നിവരും ഒത്തുചേര്‍ന്നപ്പോള്‍ മികച്ച ഒരു സാംസ്‌കാരിക ഗ്രന്ഥം പുറത്തിറങ്ങി.

എഴുത്തുകാരിലധികവും അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍. അവരുടെ കൈവിരുതില്‍ തീര്‍ത്ത കൊച്ചു ചിത്രങ്ങള്‍, അംഗങ്ങള്‍ കേരളക്കരയെ പകര്‍ത്തിയതിന്റെ മനോഹര ദൃശ്യങ്ങള്‍, അങ്ങനെ പൂര്‍ണ്ണമായും ഒരു കരോലിന മലയാളി...കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറിയ ബുക്ക്‌ലെറ്റായി പുറത്തിറക്കിയപ്പോള്‍ ഇത്തവണ നൂറ്‌ പേജില്‍ ബഹുവര്‍ണ്ണത്തോടെ ഒരു കമനീയ അക്ഷരജാലകം.
ഒരുകൂട്ടം ചെറുപ്പക്കാരുടെ കരവിരുതില്‍ ഒരു സുവനീര്‍: കരോളിന മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക