Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജയിന്‍ മാക്കീല്‍ Published on 23 January, 2012
ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ജനുവരി 22ന്‌ (ഞായര്‍) ആഘോഷിച്ചു. ക്രിസ്‌മസ്‌ വിശ്വാസികളെ നിഷ്‌കരുണം കൊന്നൊടുക്കിയ റോമന്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ പട്ടാളക്കാരനായി സേവനമനുഷ്‌ഠിച്ച്‌ ക്രിസ്‌തീയ വിശ്വാസികളെ സംരക്ഷിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്‌ടിവന്ന വിശുദ്ധന്റെ തിരുനാള്‍ ഭക്തിപൂര്‍വം ക്‌നാനായ വിശ്വാസികള്‍ കൊണ്‌ടാടി.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കീര്‍ത്തികേട്ട വിശുദ്ധ സെബസ്‌ത്യാനോസിന്റെ നാമധേയത്തിലുള്ള കോട്ടയം രൂപതയിലെ പേരൂര്‍ അമനക്കര ഇടവകളില്‍നിന്നുള്ളവരായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍.

ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ ലദീഞ്ഞിനും തിരുനാള്‍ കുര്‍ബാനക്കും കാര്‍മികത്വം വഹിച്ചു. കഴുന്നെടുക്കാനും നേര്‍ച്ച കാഴ്‌ചകള്‍ അര്‍പ്പിക്കാനും വിശ്വാസികള്‍ക്ക്‌ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ പാരിഷ്‌ എക്‌സിക്യൂട്ടീവും ഇടവക കമ്മറ്റിക്കാരും നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി നടത്തിയ ഇംഗ്ലീഷ്‌ കുര്‍ബാനയില്‍ വിശുദ്ധന്റെ ജീവിതം അനുസ്‌മരിച്ചതിനോടൊപ്പം യൂത്ത്‌ മിനിസ്‌ട്രിയില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ സെപ്‌ഷല്‍ അച്ചീവ്‌മെന്റ്‌ അവാര്‍ഡുകളും വിതരണം ചെയ്‌തു.

നീല്‍ എടാട്ട്‌, ബ്രിയാന കട്ടപ്പുറം, ആമി കൂപ്ലി, അല്ലു കുളങ്ങര എന്നിവര്‍ സെപ്‌ഷല്‍ അച്ചീവ്‌മെന്റ്‌ അവാര്‍ഡിന്‌ അര്‍ഹരായി. പിആര്‍ഒ ജയിന്‍ മാക്കീല്‍ അറിയിച്ചതാണ്‌.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക