Image

എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (AAP) വളരുന്നില്ല ? (ടോം ജോസ് തടിയംപാട്)

Published on 31 January, 2016
എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (AAP) വളരുന്നില്ല ? (ടോം ജോസ് തടിയംപാട്)
യു.­കെ. സന്ദര്‍ശനത്തിന്‍റെ ഭാഗമായി മഞ്ചെസ്റ്ററില്‍ വന്ന തോമസ്­ ഐസക് കേരളത്തിലെ സാമൂഹിക' സാമ്പത്തിക' രംഗം വിശകലനം ചെയ്തുകൊണ്ട് പറഞ്ഞു കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ശക്തമായ വിഭാഗമാണ് വിദ്യസമ്പന്നര്‍ ആയ മദ്ധ്യവര്‍ഗം, അവരെ പരിഗണിച്ചു കൊണ്ട് കൂടി മാത്രമേ ഇനി കേരളത്തിനു മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്ന് . അത്തരം ഒരു സമൂഹം കേരളത്തില്‍ ഉള്ളപ്പോള്‍ അവരെ പെട്ടെന്ന് സ്വാധിനിക്കാന്‍ കഴിയുന്നത് "ആപ്പ്' രാഷ്ട്രിയമാണ്. കാരണം അവര്‍ പ്രതിധാനം ചെയ്യുന്നത് മദ്ധ്യവര്‍ഗ വിദൃസമ്പന്നരേയാണ്. എന്നാല്‍ അവരിപ്പോഴും കേരളത്തിന്‍റെ അന്തപ്പുരത്തിന് പുറത്തു നില്‍ക്കുന്നതിന്റെ കാരണം അന്വഷിച്ചാല്‍ കുറച്ചു പുറകോട്ടു നടന്നാല്‍ ആപ്പിനും മുന്‍പ് ഉണ്ടായിരുന്ന കേരളത്തിലെ കുറെ ആം ആദ്മികളെ കാണാന്‍ കഴിയും.  

ഇന്ത്യയിലെ ഏറ്റവും നല്ല അഭ്യന്തരമന്തി എന്നു അന്നത്തെ കേന്ദ്ര അഭൃന്തര മന്ത്രി ലാല്‍ ബഹുദൂര്‍ ശസ്ത്രി അംഗീകാരം നല്‍കിയ, കേരളത്തിലെ കമ്മ്യൂണിസ്റ്റ്­കാര്‍ക്ക് ശക്തമായ പ്രതിരോധമായിരുന്ന P T ചാക്കോ, 1963 ഡിസംബര്‍ മാസം 8 നു പീച്ചിക്കുള്ള യാത്രയില്‍ തൃശൂര്‍ ലൂര്‍ദ്മാതാ പള്ളി പെരുന്നാളിന് ഇടയില്‍ അദേഹത്തിന്റെ കാര്‍ ഒരു കൈവണ്ടിയില്‍ ഇടിച്ചിട്ടു നിര്‍ത്താതെ പോയി. അതില്‍ സിന്ദൂരം തൊട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും അത് ചക്കോയുടെ ഭാര്യ ആയിരുന്നില്ല എന്നും ശക്തമായ ഊഹാപോഹം പരക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ അദേഹം മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിയും  വന്നു.

മന്ത്രി പണി ഉപേക്ഷിച്ചു കോട്ടയത്തെ ചാമംപതാലിലെ വീട്ടില്‍ എത്തിയ PT ചാക്കോയെ കാത്തു നിന്നത് തന്‍റെ രാഷ്ട്രിയ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കിയ കുറെ കടങ്ങള്‍ മാത്രമായിരുന്നു.   ഒരു കാറു പോലും ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ പിരിച്ചു ഒരു കാറു വാങ്ങി കൊടുത്തു . കടം വീട്ടാന്‍  വക്കില്‍ കുപ്പയം അണിഞ്ഞ ചാക്കോ പറഞ്ഞു, രാഷ്ട്രിയ കുപ്പയത്തെക്കള്‍ മാന്യമാണ് ഈ വക്കില്‍ കുപ്പായമെന്ന്.

 ഇങ്ങനെ അഴിമതി രഹിതരായ കുറെ ആം അദ്മികളെ നമുക്ക് കേരളത്തിന്‍റെ ചരിത്രത്തില്‍ കാണാന്‍ കഴിയും.

1960 കളില്‍ കേരള പ്രദേശ്­ കോണ്‍ഗ്രീസ് ( KPCC ) പ്രസിഡന്റ്­ ആയിരുന്ന CK ഗോവിന്ദന്‍ നായർ  
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഈ വിവരം അറിഞ്ഞു അന്നത്തെ ഒരു വലിയ ജന്മി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ ഒരാള്‍ വശം രണ്ടായിരം രൂപ കൊടുത്തു വിട്ടു . സ്‌നേഹപൂര്‍വ്വം കൈപ്പറ്റിയതിനു ശേഷം ആ പണം അതെപടി KPCC ഓഫീസില്‍ കൊടുത്തു വിട്ടു രസിത് വാങ്ങിക്കുകയാണ് C K G ചെയ്തത്. 

അതുപോലെ മറ്റൊരു മുതലാളി ജോര്‍ജ് ജോസഫ്­ കോട്ടുകാപിള്ളി ഒരു കൂട പഴങ്ങളും ആയിട്ടാണ് സി കെ ജി യെ കാണാന്‍ വന്നത്. അതും അദേഹം സ്‌നേഹ പൂര്‍വ്വംവാങ്ങി. കൊട്ടുകാപിള്ളി പോയികഴിഞ്ഞപ്പോള്‍ അവിടുത്തെ പാവപെട്ട രോഗികള്‍ക്ക് വിതരണം ചെയ്തു .

എട്ടാം ക്ലാസ്സ്­ പാസ്സായി കഴിഞ്ഞപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കാന്‍ പോകാന്‍ പുസ്തകം വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ട് പഠനം നിര്‍ത്താം എന്നു ചിന്തിച്ചിരുന്ന കുട്ടിയുടെ മുന്‍പിലേക്ക് സഹോദരിയും കനൃാസ്ത്രിയും ആയ ഇന്‍ഫെന്റ് ട്രീസ കടന്നുവന്നു. അവര്‍ വാങ്ങി കൊടുത്ത പുസ്തകം കൊണ്ട് പഠനം തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ്‌­നേടി എറണാകുളം മഹാരാജാസിന്‍റെയും എറണാകുളം ലോ കോളേജിന്റേയും അഭിമാനമായി മാറി ,കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസ്­ന്‍റെ ,കെ പി സി സിയുടെയും പ്രസിഡന്റ് ആയ അറക്കപറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി എന്ന A K ആന്റണി. 36ാം വയസില്‍ കേരളത്തിന്‍റെ മുഖൃമന്ത്രി ആകാന്‍ ആഗ്രഹിക്കാതെ കേന്ദ്ര നേതാക്കന്‍മാരുടെ സമ്മര്‍ദംമൂലം ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖൃമന്ത്രിയായി സത്യപ്രതിഞ്ഞ ചെയ്തു അധികാരം ഏറ്റെടുത്തശേഷം പുറത്തുവന്ന ആന്റണിയെ കത്ത് ശിപായി കാറിന്‍റെ ഡോര്‍ തുറന്നു പിടിച്ചു നില്‍പ്പുണ്ടായിരുന്നു. ശിപായിയോട് ചെവിയില്‍ സ്‌നേഹത്തോടെ പറഞ്ഞു എനിക്ക് കൈയുണ്ടെല്ലോ ഞാന്‍ തുറന്നോളം.

പിന്നിട് വലിയ മന്ത്രി മന്ദിരത്തില്‍ നിന്നും മാറി റസിഡന്‍സി കോംപ്ലെക്‌സിലെ ഒരു ചെറിയ റൂമില്‍ താമസിച്ചു സാധാരക്കാര്‍ മാത്രം കഴിക്കുന്ന സെക്രട്ടറിയെറ്റിലെ ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു രാജൃം ഭരിച്ചു.

സ്വികരണ സമ്മേളനങ്ങളില്‍ തോര്‍ത്തുകള്‍ മാത്രം സ്വികരിക്കുന്ന ആന്റണി മുഖൃമന്ത്രി ആകുന്നതിനു മുന്‍പ് സ്വികരിച്ച ആയിരം തോര്‍ത്തുകള്‍ കുഷ്ഠരോഗാശുപത്രിക്ക് നല്‍കി.

രാജി വച്ചപ്പോള്‍ തന്‍റെ തോള്‍ സഞ്ചിയും അതിലെ കുറെ പുസ്തകവും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും മാത്രം മുഖൃമന്ത്രിയുടെ മുറിയില്‍ നിന്നും എടുത്തു തിരുവനന്തപുരം റെയില്‍വേ സ്റ്റഷനില്‍ നിന്നും വണ്ടി കയറി എറണാകുളത്തൈ ചെറിയ മുറിയില്‍ പോയി താമസിച്ച ആന്റണി എന്ന മനുഷിനും ഒരു ആം ആദ്മിയുടെ മുഖം കേരളത്തിന്­ നല്‍കി . പിന്നിട് കേരളത്തിലും കേന്ദ്രത്തിലും എല്ലാം മന്ത്രി ആയപ്പോഴും ലളിത ജീവിതം പുലര്‍ത്തി എന്നും അഴിമതി രഹിതനായി ജീവിക്കുന്നു .

കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖൃമന്ത്രി എന്നു ഡോക്ടര്‍ ബാബു പോള്‍ വിളിച്ച , C അച്ചുതമേനോന്‍ അദ്ദേഹവും ഒരു ആം ആദ്മി തന്നെ ആയിരുന്നു. വിജു വി നായര്‍ എന്ന എഴുത്തുകാരന്‍ കലാകൗമുദിയില്‍ എഴുതിയത് ഓര്‍ക്കുന്നു. ഒരിക്കല്‍ അദ്ദേഹം വിദൃര്‍ഥി ആയിരുന്നപ്പോള്‍ പെട്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സമരം പ്രഖൃാപിച്ചു.  അപ്പോള്‍ ചങ്ങനാശ്ശേരി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ നിന്നും ഒരു സ്യൂട്ട്‌­കേയിസും പിടിച്ചു C അച്യുതമേനോന്‍ എന്ന പഴയ മുഖൃമന്ത്രി റെയില്‍വേ സ്‌റ്റേഷനെ ലക്ഷൃം വച്ച് നടന്നു പോകുന്നു. പുറകെ ചെന്ന് സര്‍ ഞാന്‍ സൂട്ട്‌കേയിസ് പിടിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ട ഞാന്‍ പിടിച്ചോളാം എന്നു പറഞ്ഞു.

  നിര്‍ബന്ധിച്ചപ്പോള്‍ സ്യൂട്ട്‌­കേസ് പിടിക്കാന്‍ സമ്മതിച്ചു , അദ്ദേഹം വളരെ അഭിമാനത്തോടെ ആ സ്യൂട്ട്‌­കേസ് പിടിച്ചു റെയില്‍വേ സ്‌റ്റേഷന്‍ വരെ നടന്നു അദ്ധേഹത്തെ ട്രെയിന്‍ കയറ്റി തിരുവനന്തപുരത്തിനു വിട്ടു.

 കേരളം കണ്ട ധീക്ഷണ ശാലിയായ മുഖൃമന്ത്രി E M S ഉം ഒരു ആം ആദ്മി തന്നെ ആയിരുന്നു V M സുധീരനനും P K വാസുദേവന്‍­ നായരും AKG യും TN പ്രതാപനും അടങ്ങുന്ന ആം അദ്മികള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവരൊക്കെ ഒഴുത് മറിച്ച മണ്ണില്‍ കേരളത്തില്‍ എളുപ്പം ആം ആദ്മി വളരും എന്നു വിശ്വസിക്കാന്‍ കഴിയില്ല

ടോം ജോസ് തടിയംപാ­ട്
എന്ത് കൊണ്ട് കേരളത്തില്‍ ആം ആദ്മി (AAP) വളരുന്നില്ല ? (ടോം ജോസ് തടിയംപാട്)
Join WhatsApp News
rajappan 2016-02-07 15:30:25
MobME (http://mobme.in) is a company based out of Cochin, Kerala. They have offices in Thiruvananthapuram, Gurgaon and Mumbai. They have been taking government projects from Kerala government and Central government for about 6-7 years now.

Few facts about MobME as available in media:

1) The Co-founder is veteran Congress leader A.K. Antony's son (http://www.thehindu.com/todays-paper/tp-national/tp-kerala/going-big-on-mobile-technology/article1796086.ece).

2) Their promoter is one Jose Thomas Pattara (Link), an NRI who has direct connections with the Gandhis - Sonia, Rahul and Priyanka (Link). The Commissioner of Central Excise & Customs Kochi, vide its order 14/2011 dated September 30, 2011 has also imposed a penalty on Jose Thomas Pattara to the tune of Rs. 1,21,33,999/- (Link).

3) They survive on government projects and there seems to be no criteria chosen by the government regarding the tender or bids involved (Link). Interestingly, the MobME website gives no insights regarding their services and offerings other than a set of technical jargon. In none of the interviews, do any of the company officials explicitly mention what exactly they do - other than giving meaningless technical terms.

4) MobME wanted to launch an IPO for Rs. 25 crore and even started celebrating by calling themselves the first college start-up to go public. But it didn’t materialize and they had to take funding of USD 3 million from private investors (Link). They have a group of 43 companies, of which 33 are in loss (Link). This includes a fashion magazine, an e-commerce portal and a host of other verticals.

Few facts about Startup Village (http://startupvillage.in/):

1) Started in 2012 by Congress government in Kerala under PPP model - with MobME as it's private partner. As shown above, MobME is a highly incapable company which was not able to even get its IPO done, but government of Kerala has funded Rs. 500 crores to them for Startup Village (Link).

When there are other recognized bodies doing this on a national level, such as NASSCOM, why was the government keen on giving this to MobME - a company that had a revenue of Rs. 23.1 crore?

2) Inside Startup Village there exists 'Congress Companies' that do campaigns for Congress Party on social media. One such company, Riafy, came out with a 'study' that said 'all' tweets by right wingers are 'bots' and activists who are paid (Link).

3) Startup Village claims they have 500+ startups with them (Link). But a quick look at their websites (if there are any) shows that most of these companies are non existent.

4) Though they have people like Kris Gopalakrishnan as mentors, 99% of the companies in Startup Village have hardly seen him in person even once, forget being mentored by him.

Are they using his good will and reputation for their own private needs? Is this consensual or is he being tricked into it?

5) Andhra CM Chandrababu Naidu has already entered into an MoU with MobME for replicating the same in Andhra Pradesh. IT Minister Ravishankar Prasad has also announced more funds to Startup Village type ventures (Link).

In the light of the above mentioned facts, will the Narendra Modi led NDA order an inquiry into the same to uncover the real agenda and truth behind these ventures?
വായനക്കാരൻ 2016-02-07 21:36:20
രാജപ്പൻ, ആനക്കാരന്റെ മകനും ആസനത്തിൽ തഴമ്പുണ്ടാകണമെന്നില്ല.
നാരദർ 2016-02-08 08:29:57
തഴമ്പ് ഇല്ലെങ്കിലും തണൽ ഉണ്ടാകാമല്ലോ വായനക്കാരാ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക