Image

ഹജ്ജ്‌, ഉംറ വിസയില്‍ വന്നവര്‍ക്ക്‌ വീണ്ടും പൊതുമാപ്പിന്‌ സാധ്യത

Published on 23 January, 2012
ഹജ്ജ്‌, ഉംറ വിസയില്‍ വന്നവര്‍ക്ക്‌ വീണ്ടും പൊതുമാപ്പിന്‌ സാധ്യത
ജിദ്ദ: ഹജ്ജ്‌, ഉംറ വിസയില്‍ വന്ന്‌ ഇവിടെ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചുപോകാന്‍ ഒരു അവസരവും കൂടി നല്‍കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍, ഫിലിപ്പീന്‍സ്‌ പോലുള്ള എംബസികള്‍ തങ്ങളുടെ നാട്ടുകാര്‍ക്ക്‌ ഇത്തരമൊരു സൗകര്യം വരാന്‍ പോകുന്നുണ്ടെന്ന്‌ വിവരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌.

2010ല്‍ സൗദി ദേശീയ ദിനത്തോടുനുബന്ധിച്ച്‌ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഹജ്ജ്‌, ഉംറ, വിസിറ്റ്‌ വിസ എന്നിവയില്‍ വന്നവര്‍ക്ക്‌ തിരിച്ചുപോകാനായിരുന്നു അവസരം നല്‍കിയിരുന്നത്‌. ആദ്യം ആറ്‌ മാസത്തേക്ക്‌ പ്രഖ്യാപിച്ച ആംനസ്റ്റി വീണ്ടും ആറുമാസത്തേക്ക്‌ നീട്ടിയിരുന്നു. അതിനു ശേഷവും അനധികൃത താമസക്കാര്‍ ഇവിടെ ബാക്കിയായിട്ടുണ്ട്‌ എന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാവണം വീണ്ടും അത്തരമൊരു ആനുകൂല്യം നല്‍കുന്നതിനെ കുറിച്ച്‌ സൗദി അധികൃതര്‍ ആലോചിക്കുന്നത്‌.
തങ്ങള്‍ക്ക്‌ ഈ വിഷയത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്‌ളെന്ന്‌ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ എസ്‌.ഡി മൂര്‍ത്തി പറഞ്ഞു. അതേസമയം, തര്‍ഹീലില്‍ പൊതുമാപ്പിന്‍െറ വേളയില്‍ ഏര്‍പ്പെടുത്തിയതിന്‌ സമാനമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയതായി ചില കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന്‌ ശേഷവും ചെറിയൊരു വിഭാഗം സ്വദേശത്തേക്ക്‌ തിരിച്ചുപോയിട്ടില്‌ളെന്ന്‌ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചിരിക്കെ, തിരക്ക്‌ കൂടുന്നതിന്‌ മുമ്പ്‌ മുന്‍വര്‍ഷങ്ങളില്‍ വന്നവരെ എത്രയും വേഗം നാട്‌ കടത്താനുള്ള ശ്രമമായിരിക്കണം ആരംഭിക്കാന്‍ പോകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക