Image

ചാക്കോച്ചന്‍ കണ്ണാന്തറ നിര്യാതനായി

Published on 23 January, 2012
ചാക്കോച്ചന്‍ കണ്ണാന്തറ നിര്യാതനായി
ചങ്ങനാശേരി: ഇത്തിത്താനം കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ മുന്‍ പ്രസിഡന്റും പൊടിപ്പാറ ഹോളി ഫാമിലി കത്തോലിക്ക പള്ളി മുന്‍ ട്രസ്റ്റിയുമായ കെ.എം. ചാക്കോ കണ്ണാന്തറ നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: പരേതയായ അന്നമ്മ. കൈനകരി ചക്കാലത്തറയില്‍ കുടുംബാംഗം.

മക്കള്‍: ട്രീസാമ്മ സെബാസ്റ്റ്യന്‍ (കോട്ടയം ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രിയല്‍ സെന്റര്‍ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍), സിസ്റ്റര്‍ റോസമ്മ ജെയിംസ്‌ എഫ്‌എംഎം (കോയമ്പത്തൂര്‍), പരേതനായ മാത്യു ജെയിംസ്‌, സോഫിയാമ്മ മാത്യു (ടീച്ചര്‍, സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍, മേരികുളം), സിസിലി ജോയി (യുഎസ്‌എ), ജോണ്‍സണ്‍ കെ. ജെയിംസ്‌ (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ്‌ തിരുവനന്തപുരം), ജോസ്‌ ജെയിംസ്‌ (കണ്ണാന്തറ ട്രാവല്‍സ്‌, മലകുന്നം), ലൗലിന്‍ ലൂക്കോസ്‌ (സൗദി അറേബ്യ) പ്രഫ. സാജു കണ്ണാന്തറ ജെയിംസ്‌ (ഡയറക്‌ടര്‍, സത്യം ഗ്രൂപ്പ്‌ ഓഫ്‌ കോളേജസ്‌, നോയിഡ, ഡല്‍ഹി), ജിജിന്‍ സക്കറിയ (കുവൈറ്റ്‌), ടോംസണ്‍ കെ. ജെയിംസ്‌ (മുംബൈ), സില്‍നിറ്റ്‌ ബിജു (ഓസ്‌ട്രേലിയ)

മരുമക്കള്‍: പി.എസ്‌. സെബാസ്റ്റ്യന്‍ പുത്തേട്ട്‌ (റിട്ട്‌. പ്രിസിപ്പല്‍ സെന്റ്‌ ജോണ്‍സ്‌ ദ്‌ ബാപ്‌റ്റിസ്റ്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുങ്കുന്നം), വി.ഡി.മാത്യു വെട്ടരാമുറി, തുലാപ്പുള്ളി(റിട്ട്‌. ടീച്ചര്‍, സെന്റ്‌ മേരീസ്‌ ഹൈ സ്‌കൂള്‍, മരിയാപുരം), ജോയി സിറിയിക്‌ പഴയമ്പള്ളില്‍, അതിരമ്പുഴ (യുഎസ്‌എ), ലൂക്കോസ്‌ പ്രളയില്‍, കല്ലറ (സൗദി അറേബ്യ), സക്കറിയ ജോസഫ്‌ കുന്നേല്‍താഴെ, കടനാട്‌ (കുവൈറ്റ്‌), ബിജു തോമസ്‌ വാളുകളം, പായിപ്പാട്‌ (ഓസ്‌ട്രേലിയ), റോസമ്മ മാത്യു ഇലഞ്ഞിക്കല്‍ (കോട്ടയം), കുഞ്ഞമ്മ ജോണ്‍സണ്‍ പഴയിടം (റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ ഇ.ആര്‍. ആന്‍ഡ്‌ ഡിസി തിരുവനന്തപുരം), ജെസി ജോസ്‌ കൊച്ചുപുരയ്‌ക്കല്‍, ചപ്പാത്ത്‌ (ദുബായ്‌), ലഫ്‌. കേണല്‍ അല്‍ഫോന്‍സ്‌ പുത്തേറ്റ്‌, പാലാ (അസിസ്റ്റന്റ്‌ നഴ്‌സിംഗ്‌ സൂപ്രണ്‌ടന്റ്‌ മേധാന്ത മെഡിസിറ്റി ഗുഡ്‌ഗാവ്‌, ഡല്‍ഹി), ലിജോ തോംസണ്‍ പുത്തന്‍പുരയ്‌ക്കല്‍, തുമ്പമണ്‍ (മംബൈ).

പരേതന്‍ സചിവോത്തമപുരം മില്‍ക്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി യൂണിറ്റ്‌ പ്രസിഡന്റ്‌, കേരള കോണ്‍ഗ്രസ്‌ കുറിച്ചി മണ്‌ഡലം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ചാക്കോച്ചന്‍ കണ്ണാന്തറ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക