Image

എങ്ങോട്ടാണ് ഈ പോക്ക്...? (മണ്ണിക്കരോട്ട്)

Published on 29 January, 2016
എങ്ങോട്ടാണ് ഈ പോക്ക്...? (മണ്ണിക്കരോട്ട്)
ഇന്‍ഡ്യയുടെ ഇന്നത്തെ പോക്കു ശ്രദ്ധിച്ചാല്‍ അതിശയത്തിലേറെ ആശങ്കയാണ് ഉണ്ടാകുന്നത്. സഹിഷ്ണത സംസ്ക്കാരത്തിന്റെ സമ്പത്തും സമ്പാദ്യവുമായിരുന്ന ഇന്‍ഡ്യയില്‍ ഇന്ന് അസഹിഷ്ണതയുടെ നിഗൂഡമായ തേരോട്ടമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായ പൗരസ്വാതന്ത്ര്യത്തിനുപോലും കടിഞ്ഞാണ്‍ വീണിരിക്കുന്നു. സാധാരണ മനുഷ്യന്റെ നിത്യജീവിതത്തില്‍ എന്തുപറയണം, എന്തു ചിന്തിക്കണം, എന്തു ധരിക്കണം, എന്തു കഴിക്കണം, എന്തെഴുതണം എന്നുവേണ്ട എവിടെയും നിയന്ത്രണം. പോരെങ്കില്‍ ഭീഷണിയും അക്രമങ്ങളും, കൊലപാതകങ്ങള്‍ പിന്നാലെ. അതുകാരണത്താല്‍ ഇന്‍ഡ്യയില്‍ ഇന്ന് ജാതിമത ഭേദമന്യേ സാധാരണക്കാരുടെ ജീവിതത്തില്‍ ഭീതിയുടെ കരിനിഴല്‍ പരന്നിരിക്കുന്നു. കഴിക്കുന്ന ആഹാരത്തെക്കുറിച്ചോ പറയുന്ന കാര്യത്തെക്കുറിച്ചോ സംശയം തോന്നിയാല്‍ മതി, സത്യം മനസിലാക്കാന്‍പോലും ശ്രമിക്കാതെ, വകവരുത്തുന്ന കിരാത മനോഭാവം ഒറ്റപ്പെട്ട സംഭവമല്ല. ദേവാലയങ്ങള്‍പോലും അസഹിഷ്ണതയുടെ അഗ്നിയില്‍ വെന്തെരിഞ്ഞിട്ടുണ്ട്.

സ്ത്രീകള്‍ എത്ര പ്രസവിക്കണം, കുട്ടികളെ എങ്ങനെ വളര്‍ത്തണം, ഏതു നിലയില്‍ എത്തിക്കണം എന്നെല്ലാം അധികാരപ്പെട്ടവര്‍ തീരുമാനിക്കണം. ഹിന്ദു സ്ത്രീകള്‍ക്ക് കുറഞ്ഞത് നാലു കുട്ടികളെങ്കിലും വേണം. ന്യൂനപക്ഷക്കാരുടെ ജനസംഖ്യ വര്‍ദ്ധിക്കാതിരിക്കാന്‍ അവരുടെ സ്ത്രീകളെ വന്ധീകരിക്കണം. ബീഫ് കഴിക്കുന്നവരും അസഹിഷ്ണതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും പാകിസ്ഥാനിലൊ അല്ലെങ്കില്‍ മറ്റെവിടെയങ്കിലുമൊ പോകണം. മതേതരത്തിനു നേരെ വിഷം ചീറ്റുന്ന അഭിപ്രായങ്ങളുടെ കലവറ തുറക്കപ്പെട്ടു. ഇന്‍ഡ്യയെ മുഴുവനും കാവിധരിപ്പിക്കണമെന്ന ചില അധികാരികളുടെ അതിമോഹവും ദുര്‍മോഹവും

ഗോമാംസ നിരോധനമെന്ന പേരു കേട്ടതോടെ ഇന്‍ഡ്യയിലെങ്ങും പ്രത്യേകിച്ച് വടക്കെ ഇന്‍ഡ്യയില്‍ കന്നുകാലികളെക്കൊണ്ട് ജീവിതം പുലര്‍ത്തിയിരുന്ന ഗ്രാമീണരുടെ ജീവിതം പട്ടിണിയിലേക്കും അരാജകത്തിലേക്കും കൂപ്പുകുത്തി. പല ഗ്രാമീണരടെയും സമ്പത്ത് അവരുടെ കന്നുകാലികളാണ്. പലപ്പോഴും സ്ത്രീധനത്തിനുപോലും അവയെ കൈമാറും. മാംസത്തിനല്ലെങ്കില്‍തന്നെ അവയെ വിറ്റ് ചിലവുകള്‍ നടത്തും. ബി.ജെ.പി. ഗവണ്മെന്റെ അധികാരത്തില്‍ വരുന്നതിനു മുമ്പ് 50,000 രൂപ വരെ വിലയുണ്ടായിരുന്ന കാളയ്ക്ക് ഇന്ന് 2000 രൂപപോലും കിട്ടുകയില്ലെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ രംഗോജി (പേര് സങ്കല്പം) എന്ന ഒരു കര്‍ഷകന്റെ സാക്ഷ്യം മനസിലാക്കാനിടയായി. മകളുടെ വിവാഹത്തിന് അയാളുടെ രണ്ടു കാളകളെ വില്‍ക്കണം. അയാളുടെ സമ്പത്താണ് ആ കാളകള്‍. രണ്ടിനേയും ഏതാണ്ട് 15-20 മൈല്‍ നടത്തി കാളച്ചന്തയിലെത്തിച്ചു. അവിടെ ചന്തയുള്ള മൂന്നു ദിവസവും ആഹാരവും ഉറക്കവുമില്ലാതെ കഴിച്ചുകൂട്ടി. ആര്‍ക്കും കാളകളെ വേണ്ട. അല്ലെങ്കില്‍ ഓരോന്നിനും പരമാവധി രണ്ടായിരം രൂപവരെ മാത്രം കിട്ടും. ആഹാരവും ഉറക്കവുമില്ലാതെ അയാള്‍ അവസാനം ആ കാളകളുടെ അടുത്ത് മയങ്ങി വീഴുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിട്ടിലുള്ള മറ്റ് വളര്‍ത്തുമൃഗങ്ങളുടേയും കാര്യം ഇതുപോലെ തന്നെ. ഇങ്ങനെ എത്രയെത്ര കഥകള്‍. അയാള്‍ ഹിന്ദുവൊ മുസ്ലീമൊ ക്രിസ്ത്യാനിയൊ ആരൊ ആകട്ടെ, വടക്കെ ഇന്‍ഡ്യയിലെ മിക്ക ഉള്‍ഗ്രാമങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണിത്.

വടക്കെ ഇന്‍ഡ്യയുടെ ഉള്‍ഗ്രാമങ്ങളില്‍ കന്നുകാലികളികളുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ക്ക് കണക്കില്ല. അവിടെ കന്നുകാലികളുടെ കാര്യത്തില്‍ ഒരു ചെറിയ സംശയം ഉണ്ടായാല്‍ മതി കൊലപാതകത്തില്‍ കലാശിക്കാന്‍. പ്രത്യേകിച്ച് ദളിതരുടെ കാര്യം പറയാനുമില്ല. അവരുടെ ജീവിതം പുകയുന്ന നെരിപ്പോടുപോലെയാണ്. ഒരാളോടുള്ള സംശയം ഒരു കുടുംബത്തെ മാത്രമല്ല ചിലപ്പോള്‍ അവരുടെ ബന്ധുക്കളെപോലും നശിപ്പിക്കാന്‍ കാരണമാകുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്തും. അവരെ നഗ്നരാക്കി തെരുവില്‍ നടത്തും. മുടി മുണ്ഡനം ചെയ്ത് വികൃതമാക്കും. അത്തരം ക്രൂരതയ്‌ക്കൊന്നും ചോദിക്കാന്‍പോലും ആരുമില്ലാതെ അവസ്ഥ. കുപ്രസിദ്ധമായ ദാദ്രി സംഭവം എല്ലാവര്‍ക്കും അറിയാം. അവിടുത്തെ കൊലയാളികള്‍ക്ക് നിയമ നടത്തിപ്പിനും സാമ്പത്തിക സാഹായങ്ങള്‍ക്കും സഘടനകളുണ്ട്. ഈ സാഹചര്യത്തില്‍ ഭുരിപക്ഷക്കാര്‍ക്ക് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം

സ്വന്തം ചിന്തയിലൂടെ സ്വതന്ത്രമായി സാഹിത്യരചകള്‍ നടത്തുന്നവരെ വെട്ടിവീഴ്ത്തുന്ന ദുരവസ്ഥയാണ് പല പ്രസിദ്ധരായ എഴുത്തുകാര്‍ക്കും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍പോലും ഇത്തരം ദുരവസ്ഥയുടെ വാളോങ്ങിയിട്ടുണ്ട്. അതായത് എഴുത്തിന് കഴുത്ത് എന്ന നടപടി. ‘തൂലിക പടവാളിനെക്കാല്‍ ശ്രേഷ്ഠ’മാണെന്ന എഡ്വേഡ് ബള്‍വര്‍ ലിറ്റന്റെ (ഋറംമൃറ ആൗഹംലൃ ഘ്യേേീി) ലോകം അംഗീകിരിച്ച നിര്‍വ്വചനം തിരുത്തി ഇന്‍ഡ്യയില്‍ അതിപ്പോള്‍ തൂലികയ്ക്കു പടവാളെന്നു മാറ്റപ്പെട്ടിരിക്കുന്നു. കേന്ദസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാക്കളായ; പണ്ഡിതനും യുക്തിവാദിയും ചിന്തകനും നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും പൊതുവെ സൗമ്യനുമായ ഡോ. എം.എം. കല്‍ബുര്‍ഗിയും അതുപോലെ ഗോവിന്ദ് പന്‍സാരയും ഓസോല്‍ക്കറും ഈ പുതിയ നിര്‍വചനത്തിന്റെ ഇരകളായി. മറ്റ് പല എഴുത്തുകാരേയും ഭീഷണികൊണ്ടു നേരിട്ടു. രാജ്യത്ത് വളര്‍ന്ന് പടര്‍ന്നു പന്തലിയ്ക്കുന്ന അസഹിഷ്ണതയിലും അഭിപ്രായസ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിലും പ്രതിഷേധിച്ച് എഴുത്തുകാര്‍ കേന്ദ്രസാഹിത്യ അവാര്‍ഡുകള്‍ മടക്കി അയച്ചു. അതോടൊപ്പം അക്കാദമി അംഗത്വവും മറ്റ് ഭാരവാഹിത്വങ്ങളും രാജിവച്ചൊഴിയുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത അസഹിഷ്ണത നാടെങ്ങും അലയടിക്കുകയാണ്. അങ്ങനെ ആത്യന്തികമായി, രാജ്യം ജാതിയുടെയും മതത്തിന്റെയും പേരില്‍ ചിന്നഭിന്നമായിക്കൊണ്ടിരിക്കുന്നു.

ഇതിനോടെല്ലാം ചേര്‍ത്തുവായിക്കേണ്ട ഒരു സംഭവമാണ് അടുത്ത സമയത്ത് (ജനുവരി 17, 2016) ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവെഴ്‌സിറ്റിയിലെ ഒരു ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യം. ന്യൂനപക്ഷ ധ്വംസനത്തിന്റെ മറ്റൊരു പ്രത്യക്ഷ ധൃഷ്ടാന്തം ഇവിടെ മറനീക്കി വെളുപ്പെടുകയാണ്. അനീതിയുടെ അതിരറ്റ കൂരമ്പുകള്‍ തറച്ചുതറച്ച് താറുമാറായ മനസും ശരീരവും ഗത്യന്തരമില്ലാതെ അവസാനം അന്ത്യവിധിക്ക് സ്വയം ഏല്‍പിച്ചുകൊടുക്കുകയായിരുന്നു.

ഒരുപക്ഷെ നാളെ മറ്റൊരു അംബേദ്ക്കറൊ അബ്ദുള്‍ കലാമൊ ആയിത്തീരേണ്ട സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയെ ഈ അത്യാഹിതത്തിലേക്ക് നയിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താണ്? ഒരു സമയത്ത് രാജ്യത്ത് നടമാടിക്കൊണ്ടിരുന്ന എന്നാല്‍ ഇന്നും സവര്‍ണ്ണ ഫാസിസ്റ്റുകള്‍ പിന്തുടരുന്ന ജാതിവിദ്വേഷവും വിവേചനവും നിര്‍മ്മാര്‍ജ്ജനവും അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഉരുക്കിയെടുത്ത പീരങ്കികളായി ഉദ്ദിഷ്ടസ്ഥാനത്ത് തറപ്പിക്കുകയാണ്. തങ്ങളല്ലാതെ മറ്റാരും ഇവിടെ തലപൊക്കരുതെന്ന ഹിഡന്‍ അജന്‍ഡ.

ഇന്ന് രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന അസഹിഷ്ണതയുടെ ചിത്രം ഇന്‍ഡ്യയിലെ പൂര്‍വ്വീകന്മാരുടെ ജീവിതരീതി ചിന്തയിലെത്തിക്കുന്നു. അവര്‍ സത്യത്തിനും പ്രകാശത്തിനും ജീവനും വേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ എവിടെയായിരുന്നുവോ അവിടെനിന്ന് ഇന്‍ഡ്യയിലെത്തിയപ്പോള്‍, ജീവിതത്തില്‍ സുഖവും സന്തോഷവും സംതൃപ്തിയും കണ്ടെത്തി. സിന്ധു-ഗംഗാ തീരങ്ങളില്‍ വൃക്ഷലതാദികളേയും പൂക്കളേയും തഴുകിവന്ന ശുദ്ധവായു അവര്‍ ശ്വസിച്ചു. പളുങ്കുപോലെ ഒഴുകിക്കൊണ്ടിരുന്ന നദികളില്‍നിന്ന് അവര്‍ക്ക് ധാരാളം ശുദ്ധജലം ലഭിച്ചു. ഉദയസൂര്യന്റെ അരുമയായ കിരണങ്ങള്‍ അവര്‍ക്ക് പ്രകാശം നല്‍കി. വേട്ടയ്ക്കും കന്നുകാലി വളര്‍ത്തലിനും വേണ്ട വിശാലമായ പുല്‍പ്രദേശങ്ങള്‍. അവര്‍ അഹങ്കരിച്ചില്ല, വിനയാന്വുതരായി. അവര്‍ സ്വയം മറന്നില്ല, ഈശ്വരനോടു നന്ദി പറഞ്ഞു. അവര്‍ പ്രാര്‍ത്ഥിച്ചു, ഇവിടെയാണ് സാമാധാനവും ശാന്തിയും. ‘ഓം ശാന്തി, ശാന്തി, ശാന്തി!’

അതു മാത്രമായിരുന്നില്ല, അവര്‍ എത്രമാത്രം വിശാല ഹൃദയരായിരുന്നുവെന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അവര്‍ സമസ്ത ലോകത്തിന്റെയും സുഖത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു. ‘ലോകാ സമസ്താ സുഖീനോ ഭവന്തു’. സത്യവും സമാധാനവും സഹിഷ്ണതയുമായിരുന്നു അവര്‍ വിഭാവനം ചെയ്ത ആര്‍ഷഭാരത സംസ്ക്കാരം. സനാതനധര്‍മ്മം ആയിരുന്നു അവരുടെ ധര്‍മ്മം. തലമുറതലമുറയായി പകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ധര്‍മ്മം. ഈ സത്യങ്ങളാണ് ഗാന്ധിജി വിഭാവനം ചെയ്തതും; സത്യം, അഹിംസ, സാഹോദര്യം.

സമൂഹം വൈവിധ്യങ്ങളുടെ സങ്കേതമാണ്. നാനാ ജാതിമതസ്ഥരും ജീവിതരീതിയും, സമൂഹത്തിനും സംസ്ക്കാരത്തിനും നിറം പകരുന്നു. ഈ നാനാത്വത്തിലെ ഏകത്വമാണ് (ൗിശ്യേ ശി റശ്‌ലൃശെ്യേ) സമൂഹത്തിന്റെ അലങ്കാരവും ശക്തിയും നിലനില്‍പും. ആരോഗ്യപരമായ ആശയ-അഭിപ്രായ വൈവിധ്യം പുരോഗമനത്തിന് വഴിതുറക്കുന്നു. ഏകത്വമനോഭാവം സമൂഹത്തെ നിശ്ചലവും നിര്‍ജീവവുമാക്കുന്നു. ഇന്‍ഡ്യ എന്നും ‘നാനാത്വത്തില്‍ ഏകത്വം’ നിലനിര്‍ത്തിയിട്ടുള്ള രാജ്യമാണ്. അതില്‍നിന്നുണ്ടായിട്ടുള്ള പുരോഗമനവും പ്രത്യക്ഷമാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്ക്കാരിക രംഗത്തുമെല്ലാം അതിന്റെ വ്യത്യാസം കാണം. മതം നയിക്കുന്ന രാജ്യങ്ങളിലും സംഘടനകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും ക്രൂരതകളും നാം കാണുന്നതാണ്.

ഇന്‍ഡ്യയില്‍ ധാരാളമായി മതം മാറ്റം നടന്നിട്ടുണ്ടെന്നും നടക്കുന്നുണ്ടെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. രണ്ടായിരം വര്‍ഷമായി ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്. നാനുറിലേറെ വര്‍ഷം വിദേശത്തുനിന്നും എത്തിയ ക്രിസ്ത്യന്‍ നേതൃത്വം ഇന്‍ഡ്യ ഭരിച്ചു. ഇന്നും ക്രിസ്ത്യാനികളുടെ ജനസംഖ്യ കേവലം രണ്ടര ശതമാനത്തിനു താഴെ മാത്രമാണ്. ഇസ്ലാം ഏകദേശം 12 ശതമാനം. ഹൈന്ദവര്‍ അന്‍പതു ശതമാനത്തിനു താഴെയായാല്‍ ഇന്‍ഡ്യയില്‍ പിന്നെ അവര്‍ക്ക് തങ്ങളുടേതായ സ്ഥാനം ഇല്ലാതാകുമെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ഇന്‍ഡ്യയില്‍ ഹൈന്ദവ ജനസംഖ്യ തൊണ്ണൂറു ശതമാനത്തിലേറെയാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പിന്നെ എന്തിനാണ് ഈ ആശങ്കയും ആകുലതയുമെന്ന് മനസിലാകുന്നില്ല. അധികാരവും അത്യാഗ്രഹവുമല്ലാതെ മറ്റെന്താണ്? അധികാരം പിടിച്ചെടുക്കാനും കോടികള്‍ കൊയ്‌തെടക്കാനും വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട, ഒന്നും അറിയാത്തവരുടെ മസ്തിഷ്ക്ക പ്രക്ഷാളനമാണ് നടക്കുന്നത്.

ഇന്‍ഡ്യയിലെ ജനങ്ങളെ എന്നും എപ്പോഴും കബളിപ്പിക്കാമെന്ന വ്യാമോഹം എത്ര ഭൂരിപക്ഷമുള്ള പാര്‍ട്ടി ആയാലും നിലനില്‍ക്കുന്നതല്ല. അതിനുള്ള പ്രത്യക്ഷ ധൃഷ്ടാന്തമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബീഹാറിലും ഡല്‍ഹിയിലും കണ്ടത്. വിശക്കുന്നവന് കല്ലിന്റെ രൂപത്തിലല്ല, അപ്പത്തിന്റെ രൂപത്തിലാണ് ദൈവം പ്രത്യക്ഷപ്പെടുന്നതെന്ന് ഏതു സര്‍ക്കാരായാലും മനസിലാക്കണം. ഭക്ഷണത്തിനും ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാകണം. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരെക്ഷയില്ലാത്ത രാജ്യത്തെ പുച്ഛത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. ന്യൂസ് വീക്കിന്റെ ഒരു സര്‍വെ പ്രകാരം സ്ത്രീ സുരക്ഷയില്‍ 165-രാജ്യങ്ങളില്‍, ഇന്‍ഡ്യ 141-ാം സ്ഥാനത്താണ്. ബാംഗ്ലാദേശിനും പിന്നില്‍. ബാലവേല ഇപ്പോള്‍ കുറവുണ്ടെങ്കിലും അത് ഇന്നും പലയിടത്തും തുടരുന്ന ഒരു വിപത്തുതന്നെ.

പൗരന്മാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വാതന്ത്യത്തോടും സമാധാനത്തോടും ജീവിക്കാനുള്ള അന്തരീക്ഷമാണ്് ഇന്‍ഡ്യയില്‍ രൂപപ്പെടേണ്ടത്. ഒപ്പം ജനങ്ങളുടെ ആഹാരത്തിനു വഴിയും മറ്റു വികസനങ്ങളും ഉണ്ടാകണം. അപ്പോള്‍ ആരുടേയും പൗരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരികയില്ല.

മണ്ണിക്കരോട്ട് (www.mannickarottu.net)
എങ്ങോട്ടാണ് ഈ പോക്ക്...? (മണ്ണിക്കരോട്ട്)
Join WhatsApp News
വിദ്യാധരൻ 2016-02-01 13:30:27
മണ്ണിക്കരോട്ടിന്റെ ലേഖനം ഇന്ത്യയിൽ നടമാടുന്ന ആരാചകത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചാണെങ്കിലും അത് ലോകത്തെങ്ങും കാണുന്ന അതിക്രമങ്ങളുടെ ഒരു നേർ കാഴ്ചയാണ്.  സ്വതന്ത്രമായി ചിന്തിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കുല ചെയ്യതും സിദ്ധാന്തങ്ങളും വിശ്വാസങ്ങളും അടിച്ചേല്പിക്കുന്ന ഒരു പ്രവണതയാണ് ലോകത്തെമ്പാടും കാണുന്നത്.  ബംഗ്ലാദേശുപോലുള്ള രാജ്യത്ത്, സ്വതന്ത്രമായി,  ആ ദേശത്തു നടമാടുന്ന അക്രമത്തിന്റെയും അനീതിയുടെയും  വിവരങ്ങൾ ബ്ലോഗിൽക്കൂടി പുറത്തേക്ക് വിട്ടപ്പോൾ, അവർക്ക് നഷ്ടമായത് അവരുടെ ശിരസ്സാണ്. അതിന്റെ ഒരാവർത്തനമാന് ഡോക്ടർ കല്ബുർഗിയുടെ നിഷ്ടൂരമായ വധം.  മതത്തിറെയും രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ ലോകം എമ്പാടും നടക്കുന്ന ക്രൂരത വാക്കുകളിൽ ഒതുക്കാവുന്നതല്ല . ഇത്തരം പ്രവണതയുടെ പിന്നാലെ, അവാർഡുകൾക്കും അംഗീകാരത്തിനും വേണ്ടി എഴുത്ത്കാർ പരക്കം പായാതെ മാറി നിന്ന് എഴുതുമ്പോൾ അത് സാമൂഹ്യ പ്രതിബദ്ധമായ സാഹിത്യത്തിന്റെ ഭാഗമായി തീരുന്നു.  നല്ല ഒരു ലേഖനത്തിനു അഭിനന്ദനം . 
SchCast 2016-02-02 12:13:36

The article brings out in a nutshell the frightening future of a civilization more than the present impact of the atrocities committed on a gullible minority. The cruel face of fascism is raising its head many places in the globe. If the literary society does not wake up to build effective barriers to this avalanche of malicious streams of thought and cruel deeds, the very civilization of which we are all a part of, will eventually disappear from the face of the globe. There are ample examples available in history: Nazi Germany being a notorious one.

The author has precisely revealed the true nature of the evolving society. Better late than never is the principle to be applied here. Once again, kudos to the author.

Anthappan 2016-02-02 13:31:57

The ultimate tragedy is not the oppression and cruelty by the bad people but the silence over that by the good people.   (Martin Luther King, Jr.).  If a person thinks that he or she is a SchCast, then they fall into the category of silent majority and are subject to violence and oppression.  The thinkers, writers, and educationalists must encourage people to be free within.  In the case of SchCast by changing his name which has a connotation of hope and freedom.  The author has written a good article which throws light into contemporary issues.   



നാരദർ 2016-02-02 17:36:49
എവിടെ പോയ്‌ മാത്തുള്ളേം ക്രിസ്ത്യാനിയും?  അന്തപ്പൻ എത്തി! 

Anthappan 2016-02-02 19:30:18
They may be evangelical Christians and must have gone to N.H. to vote for either Cruz or Trump. Jesus forgive them they don't know what they are doing.
ഹനുമാൻ 2016-02-02 21:12:55
മാത്തുള്ള പോയി ക്രിസ്ത്യനെ കിട്ടി. ഡും ഡും ഡും  
ക്രിസ്ത്യൻ പോയി സ്കെഡ്യൂൾ കാസ്റ്റിനെ കിട്ടി. ഡും ഡുംഡും
SchCast 2016-02-04 11:09:53

Anthappan sounds once again like a broken record sounding bleak noise of despair and doom.  Grow up, man! Which world are you a part of? If you don't know yet, atheists and agnostics are a rational voice in your dreamworld. Learn to understand the real world around you and act as a sane person.

Let me take your own example. Did Martin Luther King proclaim himself as anyone other than his identity as an 'African American (part of the black people)? Just by identifying himself as a black, does not mean that he accepted the norms of racial bias of the society.

If it bothers you so much that I use the name as 'SchCast' whenever you see it, take it as the 'Scheduled telecast' and go to sleep. It looks like I am bothering you so much that you cannot even sleep.

On the other hand, why don't you publish your photo and birth record to prove that you are truly 'Anthappan'? I think it is a fake name to fool emalyalee readers.

Anthappan 2016-02-04 14:27:11

SchCast’s ego doesn’t allow him to hide for long.  When the readers put pressure,  he speaks from the pit of darkness. How long would we keep the rope of hope in the pit? How long would we sing the song of inspiration for him?   His masters brainwashed him and abandoned in the pit of doom and gloom.  He has beetles, worms, snakes and other creatures there to sing for him.  They won’t allow him to stay there for long.  Before he becomes food for them, please provoke your thoughts and escape from there.   There is no more time left out.   We will be pulling the rope shortly. I know you treat me as one of your enemies but I haven’t abandoned you.  You bang your head on the surroundings of the pit , break the shell  SchCast and look upon and see us shining our light for you.   Don’t lie that your name is Scheduled Telecast.  Already thousands of E-Malayaalee readers know that.  Why are afraid of truth?  Yes; I understand truth is painful.  Your teachers made you believe that the darkness is true .  But that is absolutely untrue.  The only truth is light; the light which allows you to see everything in black and white.   Come out man, come out and see everything first hand.  Time is running out for you and be aware about it.  No religion will help you but you yourself can saveyou

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക