Image

ബെല്‍ഫാസ്‌റ്റില്‍ മെത്രാപ്പൊലീത്തയ്‌ക്കു സ്വീകരണവും ഇടവക വാര്‍ഷികവും

Published on 23 January, 2012
ബെല്‍ഫാസ്‌റ്റില്‍ മെത്രാപ്പൊലീത്തയ്‌ക്കു സ്വീകരണവും ഇടവക വാര്‍ഷികവും
ബെല്‍ഫാസ്‌റ്റ്‌: സെന്റ്‌ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഫെബ്രുവരി 3 വെള്ളിയാഴ്‌ച്ച യുകെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച്‌ മേഖലകളുടെ മെത്രാപ്പൊലീത്തയുമായ മാത്യൂസ്‌ മോര്‍ അപ്രേമിന്‌ സ്വീകരണം നല്‍കുന്നു.

ഫെബ്രുവരി 4 ശനിയാഴ്‌ച ഇടവകയുടെ കാവല്‍പിതാവും, ഓമല്ലൂരില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും.

വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30നു ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. തോമസ്‌ പുതിയാമഠത്തിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥനയും ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്‌ച രാവിലെ 9.30നു പ്രഭാത പ്രാര്‍ഥനയും 10.00 മണിക്ക്‌ അഭി. തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്‌ഥ പ്രാര്‍ഥനയും, റാസയും, ആശീര്‍വാദവും നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്‌.

ഉച്ചയ്‌ക്കു രണ്ടു മണിക്ക്‌ മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്യുന്ന ഇടവകയുടെയും ഭക്‌തസംഘടനകളുടെയും വാര്‍ഷികവും തുടര്‍ന്നു വിവിധ കലാ പരിപാടികളും നടക്കും.

പള്ളിയുടെ അഡ്രസ്സ്‌ : സെന്റ്‌ പോളികാര്‍പ്പസ്‌ ചര്‍ച്ച്‌, 104 അപ്പര്‍ ലിസ്‌ബേണ്‍ റോഡ്‌, ബല്‍ഫാസ്‌റ്റ്‌ ബിറ്റി10 ഒബിബി.
ബെല്‍ഫാസ്‌റ്റില്‍ മെത്രാപ്പൊലീത്തയ്‌ക്കു സ്വീകരണവും ഇടവക വാര്‍ഷികവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക