Image

ജര്‍മനിയില്‍ ആനക്കുട്ടിക്ക്‌ ഹൃദയ ശസ്‌ത്രക്രിയ

ജോസ്‌ കുമ്പിളുവേലില്‍ Published on 23 January, 2012
ജര്‍മനിയില്‍ ആനക്കുട്ടിക്ക്‌ ഹൃദയ ശസ്‌ത്രക്രിയ
മ്യൂണിച്ച്‌: ലോകത്ത്‌ ആദ്യമായി ആനക്കുട്ടിക്ക്‌ ഹൃദയ ശസ്‌ത്രക്രിയ. മ്യൂണിച്ചിലെ മൃഗശാലയിലാണ്‌ ഇതു നടത്താന്‍ പോകുന്നത്‌. ശസ്‌ത്രക്രിയ നടത്തിയില്ലെങ്കില്‍ ലോല എന്നു പേരിട്ടിരിക്കുന്ന ആനക്കുട്ടി ആഴ്‌ചകള്‍ക്കുള്ളില്‍ ചരിയുമെന്നതാണ്‌ അവസ്ഥ. മൂന്നു മാസം മാത്രമാണ്‌ ഇതിനു പ്രായം. വെള്ളം മാത്രമാണ്‌ ആനക്കുട്ടി കുടിച്ചിരുന്നത്‌. പിന്നീട്‌ അമ്മയുടെ പാല്‍ പിഴിഞ്ഞ്‌ കൊടുത്തു തുടങ്ങി.

ആദ്യം രോഗലക്ഷണങ്ങള്‍ കണ്‌ടപ്പോള്‍ നീര്‍ദോഷമായിരിക്കുമെന്നാണ്‌ അധികൃതര്‍ കരുതിയത്‌. എന്നാല്‍, പിന്നീട്‌ ശ്വാസതടസവും കാണപ്പെട്ടു. ഇതെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഹൃദയത്തിനു തകരാറ്‌ കണ്‌ടെത്തിയത്‌. ഹൃദയത്തില്‍ രക്തം കട്ടപിടിയ്‌ക്കുന്ന രോഗമാണ്‌ ഈ ആനക്കുട്ടിയുടേത്‌.ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധരും, കാര്‍ഡിയോളജിസ്റ്റുകളും, അനസ്‌തസിസ്റ്റുകളും, മെഡിസിനിസ്റ്റുകളും അടങ്ങുന്ന ഒരുവലിയ സംഘം ആനക്കുട്ടിയുടെ ശസ്‌ത്രക്രിയ്‌ക്കുള്ള തയാറെടുപ്പിലാണ്‌.ലോകത്തില്‍ ആദ്യമായി നടത്തുന്ന ഈ സര്‍ജറി എന്നു നടക്കുമെന്നാണ്‌ ശാത്രലോകം കാത്തിരിയ്‌ക്കുന്നത്‌. എങ്ങനെയെങ്കിലും ഈ ആനക്കുട്ടിയെ രക്ഷിക്കണമെന്ന ദൃഢവിശ്വാസത്തിലാണ്‌ മൃഗശാല ഡയറക്‌ടര്‍ ആന്ത്രയാസ്‌ ക്‌നീയറിമും കൂട്ടരും.
ജര്‍മനിയില്‍ ആനക്കുട്ടിക്ക്‌ ഹൃദയ ശസ്‌ത്രക്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക