Image

തനിതങ്കമായപ്പോള്‍ തിരിച്ചുപോയി (പ്രൊഫ എം ടി ആന്റണി, ന്യൂയോര്‍ക്ക് ദിവംഗതനായി)

Published on 29 January, 2016
തനിതങ്കമായപ്പോള്‍ തിരിച്ചുപോയി (പ്രൊഫ എം ടി ആന്റണി, ന്യൂയോര്‍ക്ക് ദിവംഗതനായി)
സൗഹൃദവലയങ്ങളില്‍ എല്ലാവര്‍ക്കും ആന്റണിചേട്ടനായ പ്രൊഫ എം.ടി. ആന്റണി ഇന്നു (Jan 29) രാവിലെ  അന്തരിച്ചു. 

തൃശ്ശൂരിലെ മെക്കാട്ടുക്കുളം എന്ന പുരാതന സമ്പന്ന കാത്തോലിക്ക കുടുംബത്തില്‍ ജനിച്ച ശ്രീ ആന്റണി അദേഹത്തിന്റെ വിദ്യാഭ്യാസം തൃശ്ശൂരിലും, ചെന്നൈയിലും, ന്യൂയോര്‍ക്കിലുമായി മുഴുമിപ്പിച്ചു. മൂന്നിടങ്ങളില്‍നിന്നും വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. നാട്ടിലെ വിദ്യാഭ്യാസത്തിനും ഹൃസ്വകാല അദ്ധ്യാപന സേവനത്തിനും ശേഷം ഭാര്യ ഡോക്ടര്‍ തെരേസ (അമ്മിണി) ആന്റണിയോടൊത്ത് ന്യൂയോര്‍ക്കിലേക്ക് അദ്ദേഹം 1950-കളില്‍  കുടിയേറി . ന്യു യോര്‍ക്ക് സിറ്റി പോലീസില്‍ സാര്‍ജന്റായ തോമസ് ആന്റണി മകനും, രണ്ടു പെണ്മക്കളും, മരുമക്കളും, കൊച്ചുമക്കളുമുണ്ട്. 
 ദീര്‍ഘകാലത്തെ ഉദ്യോഗത്തിനുശേഷം അദ്ദേഹം വിശ്രമജീവിതം നയിക്കയായിരുന്നു.

ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും യുവത്വം കൈമോശം വരാതെ കാത്ത,  ജീവിതത്തെ വളരെ ആഘോഷമായി കണ്ടിരുന്ന അനുഗ്രഹതീനായിരുന്നു ശ്രീ ആന്റണി.വളരെ സ്‌നേഹത്തോടെ പ്രിയമുള്ളവരെ ഫോണില്‍ വിളിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവരോട് പറയും ഞാന്‍ നല്ല കുക്ക് (പാചകകാരന്‍) കൂടിയാണ്. ശരിയാണു അദ്ദേഹം നല്ലപോലെ ബിരിയാണി ഉണ്ടാക്കിയിരുന്നു. അങ്ങനെ പാചകം ചെയ്യുമ്പോള്‍ ഗുരുവിന്റെ മകന്‍ ശ്രീ ജോസ് മുണ്ടശ്ശേരിയെ ഇടക്കാക്കെ വിരുന്ന് വിളിക്കുന്നതും അദ്ദേഹവുമായി സമയം ചിലവിടുന്നത് അത്യന്തം പ്രിയങ്കരമായി ശ്രീ ആന്റണി അസ്വദിച്ചു. 

 ഒരു വലിയ സുഹ്രുദ്‌വലയമുണ്ടായിരുന്ന ശ്രീ ആന്റണി സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥാപനങ്ങാളുമായി ബന്ധം പുലര്‍ത്തിയിരുന്നു, സഹായ സഹകരണങ്ങള്‍ ചെയ്തിരുന്നു. വിദ്വേഷവും വെറുപ്പും വെടിഞ്ഞ് മനുഷ്യര്‍ സ്‌നേഹത്തോടെ കഴിയണമെന്ന ആശയം എന്നും മനസ്സില്‍ സൂക്ഷിക്കുകയും അത്‌ വാക്കിലും പ്രവര്‍ത്തിയിലും പാലിക്കയും ചെയ്തിരുന്നു. ന്യൂയ്യോര്‍ക്ക് റ്റൈംസ്  പത്രവായനായോടെ മാത്രമെ ആന്റണി ചേട്ടന്റെ ഒരു ദിവസം ആരംഭിക്കയുള്ളു അതില്‍ വരുന്ന ഹ്രുദയഭേദകമായാ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥ്‌നാക്കിയിരുന്നുവെന്ന് അദ്ദേഹവുമായി അങ്ങനെയുള്ള സാഹചര്യത്തില്‍ സംസാരിച്ചവര്‍ക്കറിയാം. തീവ്രവാദം ലോക ജനതയുടെ ശാന്തിയും സമാധാനവും അപഹരിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുമായിരുന്നു എന്തെ ഖുറാന്‍ അറിയുന്നവര്‍ അത് അറിവില്ലാത്തവര്‍ക്ക്പകര്‍ന്ന് കൊടുക്കുന്നില്ലെന്ന്.

പഠിക്കാന്‍ വളരെ സമര്‍ഥനായ ശ്രീ ആന്റണി തൃശ്ശൂരിലെ സെന്റ്‌ തോമസ് കോളെജില്‍ പഠിക്കുമ്പോഴാണു് അവിടെ അന്ന് അദ്ധ്യാപകനായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരിയുമായി വളരെ ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കുന്നത്. ശ്രീ ആന്റണി കോളെജ് മാസികയിലേക്ക് തയ്യാറാക്കികൊടുത്ത ഒരു ലേഖനം മുണ്ടശ്ശേരി മാഷ് വളരെ നന്നായിയെന്ന് പറയുകയും വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കയും ചെയ്ത വിവരം ശ്രീ ആന്റണി വളരെ അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്. 

ഇ-മലയാളിക്ക് വേണ്ടി എഴുതിയ ശ്രീ ആന്റണിയുടെ "നാഴികകല്ലുകള്‍'' എന്ന ജീവചരിത്രകുറിപ്പുകളില്‍ അതെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഒരു പക്ഷെ പ്രഗത്ഭനായ ഒരു വ്യക്തിയുടെ പ്രശംസയും ദൈവം കനിഞ്ഞ് നല്‍കിയ സര്‍ഗാ പ്രതിഭയും ശ്രീ ആന്റണിയെ ഒരു കവിയും, എഴുത്തുകാരനും നിരൂപകനുമൊക്കയാക്കി. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളെജില്‍ നിന്നും, മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം കുറച്ചുകാലം അദ്ദേഹം ചെന്നയില്‍ അദ്ധാപകനായി കഴിയുമ്പോഴായിരുന്നു ജയകേരളം എന്ന മാസികയില്‍ നിരന്തരം എഴുതിയിരുന്നത്. ആ സര്‍ഗ്ഗ വാസന അമേരിക്കയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ഇവിടത്തെ ഇംഗ്ലീഷ് പത്രങ്ങളില്‍ കോളമിസ്റ്റാക്കി.

ആധുനിക സാഹിത്യ പ്രസ്ഥാനത്തോട് വലിയ പ്രതിപത്തിയില്ലാതിരുന്ന അദ്ദേഹം കാവ്യരചനയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അമേരിക്കന്‍ മലയാളി വായനകാര്‍ക്ക് അദ്ദേഹത്തിന്റെ "അമ്മിണി കവിതകള്‍' എന്ന നൂതന കാവ്യസങ്കേതത്തെക്കുറിച്ച് അറിയാവുന്നതാണ്.

അമ്മിണി കവിതകള്‍ ഇ-മലയാളിയില്‍ പുന:പ്രസിദ്ധീകരണം നടത്തിയപ്പോള്‍ കവിതകള്‍ക്ക് മുമ്പ്‌ കൊടുക്കാറുള്ള മുഖവുരയില്‍ ഇങ്ങനെ എഴുതി. കവിത വ
രുത്തരുത് കവിത തനിയെ വരണമെന്നാണ്. അപ്പോള്‍ പിന്നെ അതിനെ ഒരു പ്രത്യേക വ്രുത്തത്തില്‍ കൊണ്ട്‌ വരിക എന്ന നിബന്ധന വക്കുന്നത് ശരിയാണോ? അറിഞ്ഞ്കൂടാ.. തമസ്സ നദിയുടെ തീരത്ത് ക്രൗഞ്ച മിഥുനങ്ങള്‍ കാമമോഹിതരായി കൊക്കും ചിറകുമുരുമ്മുന്നത് നോക്കിനിന്ന മുനിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു കാട്ടാളന്‍ അതിലൊന്നിനെ അമ്പെയ്ത് വീഴ്ത്തി. കോപിഷ്ഠനായികൊണ്ട് മുനി ആ നിഷാദനെശപിച്ചു. പിന്നീട് ആ ശാപം അനുഷ്ഠുപ്പ് ്രവുത്തത്തിലാണു മുനിയില്‍നിന്നും ഉതിര്‍ന്ന്‌വീണത് എന്നു കണ്ടെത്തുകയുണ്ടായി. അത് യാദ്ര്ശ്ചികമാണോ? കവിത എഴുതുന്ന ഓരോ വ്യക്തിയും ഓരോ വികാരങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ ആ മാനസികാവസ്ഥയില്‍ അവരില്‍നിന്നും വരുന്നവരികള്‍ക്കൊക്കെ ഒരു വ്രുത്തമുണ്ടായിരിക്കും. മുക്ത ചന്ദസ്സുകള്‍ എന്ന പറയുന്ന പ്രസ്ഥാനത്തിനും ഒരു വ്രുത്തമുണ്ട്.പ്രേമപൂര്‍വ്വം പ്രിയതമയെ വിളിക്കുന്ന അമ്മിണി എന്ന പേരാണു തന്റെ കവിതകളെ തിരിച്ചറിയാന്‍കൊടുത്തത് എന്ന് ശ്രദ്ധിക്കുക. ഒരു പക്ഷെതാഴെപറയുന്നവരികള്‍ അവരെകുറിച്ചായിരിക്കാം.

(ഞാന്‍ ഇന്നും നിന്നെയോര്‍ക്കുന്നു)

നിന്നെപരിചയപ്പെടുന്നതിന്റെ മുമ്പേ
മുല്ലപ്പൂവിന്റെ സൗരഭ്യം
എനിക്കപരിചിതമായിരുന്നു
മുല്ലപ്പൂവ്വ്‌പോലെ
മുല്ലപ്പൂവിന്റെ മാദക സൗരഭ്യവുമായി
നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

ജീവിതത്തെക്കുറിച്ച് സമഗ്രമായ കാഴ്ച്ചപ്പടുള്ളവ്യക്തിയായിരുന്നു ശ്രീ ആന്റണി. ന്യൂയോര്‍ക്കിലെ ആദ്യ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ ആന്റണി അവിടെ അവതരിപ്പിച്ചിരുന്ന രചനകളുടെ പോരായ്മകള്‍ മുഖം നോക്കാതെ പറഞ്ഞിരുന്നു. അതേപ്പോലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമൊക്കെയായ ശ്രീ ജെയിന്‍ മുണ്ടക്കല്‍ നയിക്കുന്ന പ്രതിമാസഫോണ്‍ ചര്‍ച്ചകളിലും ആന്റണി ചേട്ടന്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

അമേരിക്കന്‍ മലയാളസാഹിത്യകാരന്മാര്‍ ആധുനിക രചനാതന്ത്രങ്ങള്‍ വൈദഗ്ദ്ധ്യമില്ലാതെ കൈകാര്യം ചെയ്യുന്നത് കണ്ട് അദ്ദേഹം നിശിതമായി പ്രതികരിച്ചിരുന്നു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു. "ലാറ്റിന അമേരിക്കയിലേയോ, ആഫ്രിക്കയിലേയോ, ചൈനയിലെയോ, ജപ്പാനിലേയോ കലാ രൂപങ്ങള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് മലയാള ഭാഷക്ക് വൈക്രുതം സംഭവിക്കാന്‍ തുടങ്ങിയത്. കാല്‍പ്പനിക ലാവണ്യത്തില്‍ മുങ്ങിനിന്ന് അതിമനോഹരമായ കവിതകള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ ഭാഷയില്‍ വിദേശധിപത്യത്തിന്റെ കല്ലു കടി വന്നത് കഷ്ടം തന്നെ. വനം കൊള്ളയടിച്ചും, പുഴയിലെ മണല്‍ വാരിയും പ്രക്രുതിയെനശിപ്പിച്ച് പണം വാരുന്ന മനുഷ്യനും മലയാള തനിമ വിട്ട്‌ വിദേശ ആശയങ്ങള്‍ക്ക് പുറകെ പോകുന്ന എഴുത്തുകാരനും ഒരു പോലെയാണു്. ഒരാള്‍ പ്രക്രുതിസൗന്ദര്യം നശിപ്പിക്കുന്നു, മറ്റേയാള്‍ ഭാഷാ സൗകുമാര്യം നശിപ്പിക്കുന്നു.. എഴുത്ത്കാര്‍ മലയാള തനിമ വിടാതെ എഴുതുന്നത് ഉത്തമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

വളരെ പുരോഗമനപരമായ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ തറവാട് കുടുംബത്തിന്റെ ആനുകൂല്യം സ്വയം സുതാര്യമായ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിലും അതിലേക്കുള്ള സുഗമമായ പ്രയാണത്തിനും അദ്ദേഹത്തെ സഹായിച്ചു. ഏതൊരുവിഷയത്തെക്കുറിച്ചും തന്റേതായ അഭിപ്രായങ്ങള്‍ സുധീരം പ്രകടിപ്പിക്കുന്ന ധിഷണാശാലിയും അതെ സമയം സൗമ്യനും സഹ്രുദയനുമായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍മാത്രം പറയുകയെന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുന്ന വിവേകശാലിയുമായിരുന്നു അദ്ദേഹം. 

അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്ക എന്ന മെല്‍ട്ടിംഗ് പോട്ടിലെ (സംസ്കാരങ്ങളുടെ ദ്രവീകരണം നടക്കുന്ന കുംഭത്തിലെ) ലായിനിയില്‍ എനിക്ക് അലിഞ്ഞ്‌ ചേരാന്‍ പ്രയാസമുണ്ടായില്ല. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്കന്‍ സംസ്കാരം എന്ന് വേര്‍തിരിച്ച് ഒന്നുമില്ല. നാനാജാതി ജനങ്ങള്‍, ലോകത്തിന്റെ എല്ലാ കോണില്‍നിന്നും വന്നവര്‍, അവര്‍ കൂടെ കൊണ്ട്‌വന്ന് സംസ്കാരം ഈ മെല്‍ട്ടിംഗ് പോട്ടില്‍ ചേര്‍ക്കുന്നു. ചിലത് അലിഞ്ഞ്‌ചേരുന്നു, ചിലത് അലിയാതെ വേര്‍പ്പെട്ട്‌ നില്‍ക്കുന്നു. ഇങ്ങനെ വേര്‍പ്പെട്ട് നില്‍ക്കുന്നവരില്‍ നമ്മുടെ ഇന്ത്യന്‍ സമൂഹം ഒന്നാം സ്ഥാനത്താണെന്നുള്ളത് അത്ഭുതമാണ്.

ജീവിതത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി.

രണ്ടറ്റത്തും കത്തുന്ന മെഴുക്തിരിയാണെന്‍ ജീവിതം
രണ്ടറ്റവും കത്തിയാല്‍ കൂടുതല്‍ ക്ഷണികമാകുമീ ജീവിതം
ഇന്നോ നാളെയോ അവസാനിക്കുമീ ജീവിതം
ഒരറ്റം മാത്രം കത്തിയാല്‍ അല്‍പ്പം കൂടിനീണ്ടു പോകാമീ ജീവിതം
പക്ഷെ രണ്ടറ്റവും കത്തിയാല്‍ കൂടുതല്‍ പ്രകാശം തരുമീ ജീവിതം
സ്‌നേഹിതരേ ശത്രുക്കളേ കൂടുതല്‍ പ്രകാശമാണെന്‍ ജീവിതം.

ജീവിതം മടക്കമില്ലാത്ത ഒരു യാത്രയാണു്. നമ്മളുടെ പ്രയാണം മുന്നോട്ടാണു്. യൗവ്വനത്തിന്റെ നെട്ടോട്ടത്തില്‍ എപ്പോഴും ഭാവി എന്ന മരീചികയെ എത്തിപ്പിടിക്കാനുള്ള കുതിപ്പാണ് നമ്മള്‍ക്ക്. അപ്പോള്‍ നമ്മള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നില്ല. ഭൂതകാലത്തെ പുറംതള്ളികൊണ്ട് മുന്നോട്ടുള്ള ഗമനം. അതിനു ഒരു വേഗത കുറയുന്നത്‌ വിശ്രമകാലത്താണ്.. അപ്പോള്‍ മുന്നോട്ടുള്ള ഗമനത്തെക്കാള്‍ പുറകോട്ടുള്ള ഒരു നോട്ടം ഹ്രുദയവര്‍ജ്ജകമാകുന്നു. ഭൂതകാലത്തിന്റെ മനോഹാരിത കൂടുതല്‍ അനുഭവപ്പെടുന്നു. ഒരു പക്ഷെ ഇപ്പോള്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അന്നത്തെ പല സംഭവങ്ങളും എത്രയോ ഹ്രുദ്യമായിതോന്നുന്നു. എന്നാല്‍ അന്നു അത്ശരിക്കും ആസ്വദിച്ചോ? അറിഞ്ഞുകൂട. അവയെല്ലാം ഒന്നയവിറക്കാന്‍ അക്ഷരങ്ങളുടെ വാഹനം ഞാന്‍ ഒന്ന് ഓടിച്ചു നോക്കട്ടെ. (നാഴികകല്ലുകളില്‍നിന്ന്)

പരമാത്മാവ്‌ നീലത്താമരയുടെ നടുമദ്ധ്യത്തില്‍-
വാതില്‍ക്കാരോ മുട്ടുന്ന ശബ്ദം
ധ്യാനനിമഗ്നനായിരുന്നു പരമാത്മാവ്
വീണ്ടും മുട്ടുന്നസ്വരം
പരമാത്മാവ്‌ ചോദിച്ചു
എത്ര കാരറ്റാണിപ്പോള്‍?
വാതിലിനപ്പുറം
ജീവാത്മവായിരുന്നു
ത്രികാല വിജ്ഞാനിയായ പരമാത്മാവിനു
അതറിയാമായിരുന്നു
ജീവാത്മാവ് പതറിയസ്വരത്തില്‍ ഉവാച:
ഇരുപത്തിമൂന്ന് കാരറ്റ്
നഹി, നഹി, തിരിച്ചുപോകൂ
തനിത്തങ്കമാവുമ്പോള്‍
അപ്പോള്‍ മാത്രം

അമ്മിണി കവിതകളില്‍നിന്നും താഴെകൊടുക്കുന്ന കവിത ഇന്ന് വായിക്കുമ്പോള്‍ അത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു. തനി തങ്കമാവുമ്പോള്‍ വിളിക്കാന്‍ കാത്തിരിക്കുന്ന പരമാത്മാവിനെ അതില്‍ വിവരിക്കുന്നു. തന്റെ ജീവിത സാഫല്യം അത് നിറവേറ്റിയിട്ടേ താന്‍ പോകു എന്ന സൂചന. അതെ നമ്മുടെ പ്രിയപ്പെട്ട ആന്റണിചേട്ടന്‍ തനി തങ്കമായപ്പോള്‍ അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗ സങ്കേതത്തിലേക്ക് തിരിച്ചുപോയി. കണ്ണുനീര്‍ത്തുള്ളികള്‍ അര്‍പ്പിച്ച് നമുക്ക് ആ യാത്രനിശബ്ദം നോക്കിനില്‍ക്കാം. 

അദ്ദേഹം ദൈവത്തിന്റെ കരങ്ങളില്‍ സുരക്ഷിതനായിരിക്കുന്നുവെന്ന അറിവ് നമ്മുടെ സങ്കടത്തെ കുറച്ച് ലഘൂകരിക്കാം. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം എഴുതിവച്ചു. അവ അനശ്വരങ്ങളായി നിലകൊള്ളും ആന്റണി ചേട്ടന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തൊഴുത് നില്‍ക്കാം, പ്രണാമം ഗുരുവേ... തനി തങ്കമായി ഞങ്ങളെവിട്ട്‌പോയ മഹാത്മാവേ. ശാന്തി, ശാന്തി.

വിവാഹം തൃശ്ശൂരില്നടക്കുന്നു (ഓര്മ്മക്കുറിപ്പുകള്‍ -5) പ്രൊഫ: എം.ടി. ആന്റണി, ന്യൂയോര്ക്ക്‌ (തയ്യാറാക്കിയത്സുധീര്പണിക്കവീട്ടില്

http://emalayalee.com/varthaFull.php?newsId=106814

 

മലയാളം മുന്ഷി ഇംഗ്ലീഷ് ക്ലാസ്സിലെ വിദ്യാര്ത്ഥി! (നാഴികക്കല്ലുകള്‍) പ്രൊഫ.എം.ടി.ആന്റണി, ന്യൂയോര്ക്ക്

http://emalayalee.com/varthaFull.php?newsId=107207

 

എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്പണിക്കവീട്ടില്‍)

http://emalayalee.com/varthaFull.php?newsId=106403

 

മുണ്ടശ്ശേരിമാഷ്എന്റെ ഗുരു (ഓര്മ്മക്കുറിപ്പുകള്‍ - 3: പ്രൊഫഃ എം. ടി. ആന്റണി: തയാറാക്കിയത്‌: സുധീര്പണിക്കവീട്ടില്‍)

http://emalayalee.com/varthaFull.php?newsId=105954

 

ഓര്മ്മകള്തുടങ്ങുന്നതിവിടെ നിന്ന്‌ (ഓര്മ്മക്കുറിപ്പുകള്‍ - 2: പ്രൊഫഃ എം. ടി. ആന്റണി)

http://emalayalee.com/varthaFull.php?newsId=105554

 

 

നാഴികക്കല്ലുകള്‍ (പ്രൊഫ എം.ടി. ആന്റണി)

http://ip-50-63-19-181.ip.secureserver.net/varthaFull.php?newsId=105241

 

 

പ്രൊഫസ്സര്എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്പണിക്കവീട്ടില്‍)

http://emalayalee.com/varthaFull.php?newsId=85948

തനിതങ്കമായപ്പോള്‍ തിരിച്ചുപോയി (പ്രൊഫ എം ടി ആന്റണി, ന്യൂയോര്‍ക്ക് ദിവംഗതനായി)
Join WhatsApp News
Joseph Nambimadam 2016-01-29 20:35:07
Hearty Condolences to the family of dear Antony Chettan. Have lots of pleasant memories about him on various occasions.  
Korason 2016-01-29 21:32:09
പ്രൊഫ്ഫെസ്സർ മ്  ടി ആന്റോണി സംസരിക്കുതു കേള്ക്കുന്നത് ന്യൂ യോര്ക്കിലെ കേരള സെന്റെര് വച്ച് പ്രൊഫ്‌ സുകുമാര് അഴികൊടിന്റെ സ്മരണ വേദി യായിരുന്നു, മദ്രാസ്‌ ക്രിസ്ത്യൻ കോളേജ് ലെ പഠനവും സുകുമാര് അഴികൊടിനെ പഠിപ്പിച്ചതും പറഞ്ഞതായി ഓർക്കുന്നു. അഴികൊടിന്റെ ചിലെ പുസ്തകങ്ങളു  ഒരു ബാഗിൽ കൊണ്ടുവന്നു കാണിച്ചു ; ഒരു ഗുരു തന്റെ ശിഷ്യന്റെ കൃതികളെ പരിചയ പ്പെടുത്തിയതും ഓര്ക്കുന്നു . 
പിന്നെ ഒരു ലേഖനം ഈ മലയാളിയിൽ പ്രസീധികരിച്ചു, അത് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ദേശിയദെ ക്കുറിച്ചായിരുന്നു. ഒരു രാവിലെ ജോലിക്കിടയിൽ ആന്റോണിസര് വിളിച്ചു പരിചയപ്പെടുത്തി , ലേഖനത്തെ ക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു , അത് ഇപ്പോഴും മനസ്സില് കിടന്നു തുടിക്കുന്നു , കാരണം അത് സത്യമാണെന്ന്  ഓരോ ദിവസവും എന്നെ അനുഭവാങ്ങൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
മതം വര്ഗം എന്നതതിലുപരിയായി  ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു, മനുഷ്യൻ എന്ന ലോകത്തെ പരിചയ പ്പെടുത്തി , ഈ വലിയ മനുഷ്യൻ ഇവിടെ  നമ്മുടെ ഇടയിൽ ജീവിച്ചപ്പോൾ അറിഞ്ഞില്ല, പോയപ്പോൾ ഒരു  മായാത്ത വേദന ...വെളിച്ചം തെളിക്കുന്ന ഗുരുക്കള നമ്മുടെ ചെവിയില മന്ത്രിക്കുന്ന കാര്യങ്ങൾ നിലക്കാത്ത അരുവി പോലെ തെളിഞ്ഞു  ഒഴുകുന്നു ..മറക്കുവാൻ ഒക്കില്ല ചെരിയതെങ്ങിലും ഈ സുകൃതം ചെയ്ത ജീവിതം ...
കോരസൻ 
Mannickarottu 2016-01-29 21:46:47
My deepest condolence to Ammini Chechi. The day I came to know Antony Chettan, just like others we became good friends. We often had healthy literary discussion, some times critical as well. Talking to him is fun and knowledge. May his soul Rest In peace.
Mannickarottu
bijuny 2016-01-29 22:20:47
Dear Antony chettan,
Will miss you.
Condolences to Chechi and family.
A unique personality left us.
With prayers
Abraham Thomas 2016-01-30 09:37:35

Hearty condolences. May his soul rest in peace.

Abraham Thomas

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക