Image

രാഹുല്‍ ഗാന്ധിയെ ഹസ്സാരെ അനുകൂലി ചെരുപ്പിനെറിഞ്ഞു

Published on 23 January, 2012
രാഹുല്‍ ഗാന്ധിയെ ഹസ്സാരെ അനുകൂലി ചെരുപ്പിനെറിഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്‌ഡിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയെ ഹസ്സാരെ അനുകൂലി ചെരുപ്പിനെറിഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയോടനുബന്ധിച്ച്‌ ഡെറാഡൂണിന്‌ സമീപം വികാസ്‌ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ്‌ ഇയാള്‍ രാഹുല്‍ പ്രസംഗിച്ചുകൊണ്‌ടിരിക്കെ വേദിയിലേക്ക്‌ ചെരിപ്പെറിഞ്ഞത്‌.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. ഇന്നലെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയപ്പോള്‍ ഒരുസംഘം രാഹുലിനെ കരിങ്കൊടി കാണിച്ചിരുന്നു. ചെരിപ്പെറിഞ്ഞയാളെ പോലീസ്‌ അറസ്റ്റു ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക