Image

സവാഹിരി അല്‍ക്വയ്‌ദ മേധാവി

Published on 17 June, 2011
സവാഹിരി അല്‍ക്വയ്‌ദ മേധാവി
കെയ്‌റോ: അല്‍ക്വയ്‌ദ മേധാവിയായി അയ്‌മന്‍ അല്‍ സവാഹിരിയെ നിയമിച്ചതായി റിപ്പോര്‍ട്ട്‌. 59-കാരനായ ഇദ്ദേഹം സംഘടനയില്‍ രണ്ടാമനായിരുന്നു. ലാദന്റെ വലംകൈയായിരുന്ന ഇദ്ദേഹം സംഘടനയുടെ യഥാര്‍ഥ നിയന്ത്രണം നടത്തുകയും ചെയ്‌തിരുന്നതിനാലാണു സവാഹിരി അണികള്‍ക്കു സ്വീകാര്യനാകുന്നത്‌. കയ്‌റോയിലെ ഉന്നത കുടുംബത്തില്‍ ഫാര്‍മക്കോളജി പ്രഫസറുടെ മകനായി ജനിച്ച സവാഹിരി ഡോക്‌ടറായ ശേഷമാണു തീവ്രവാദപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്‌. അറബ്‌ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പള്ളികളിലൊന്നായ അല്‍ അഷാറിലെ വലിയ ഇമാമിന്റെ കൊച്ചുമകനാണ്‌. അമേരിക്ക ഇയാളുടെ തലയ്‌ക്ക്‌ 2.5 കോടി ഡോളറാണ്‌ വിലയിട്ടിരിക്കുന്നത്‌. അമേരിക്കന്‍ എംബസികള്‍ക്കുനേരേയുണ്ടായ ആക്രമണത്തിലും വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിലും സഹാരിക്ക്‌ പങ്കുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക