Image

സ്‌മാര്‍ട്ട്‌ സിറ്റി പവലിയന്‍ നിര്‍മാണം വൈകിയത്‌ അന്വേഷിക്കും: എം.ഡി

Published on 23 January, 2012
സ്‌മാര്‍ട്ട്‌ സിറ്റി പവലിയന്‍ നിര്‍മാണം വൈകിയത്‌ അന്വേഷിക്കും: എം.ഡി
തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ സിറ്റിയുടെ പവലിയന്‍ നിര്‍മാണം വൈകിയതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ എംഡി ബാജു ജോര്‍ജ്‌ അറിയിച്ചു. 16 മാസം കൊണ്‌ടു പൂര്‍ത്തിയാക്കാനിരുന്ന കെട്ടിടത്തിന്റെ പണി ദുബായിലെ വിദഗ്‌ധ സംഘത്തെ ഏല്‍പ്പിരുന്നതാണ്‌. പദ്ധതിയുടെ ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം ഏപ്രിലില്‍ തുടങ്ങുമെന്നും തിരുവനന്തപുരത്ത്‌ മന്ത്രി ഷിബു ബേബി ജോണുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകവേ അദ്ദേഹം വ്യക്തമാക്കി.

20 മാസം കൊണ്‌ട്‌ മൂന്ന്‌ ലക്ഷം സ്‌ക്വയര്‍ ഫീറ്റ്‌ വരുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്നും അഞ്ചര വര്‍ഷത്തിനുള്ള പദ്ധതി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക