Image

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കില്ല: ഗണേഷ്‌ കുമാര്‍

Published on 23 January, 2012
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കില്ല: ഗണേഷ്‌ കുമാര്‍
ഗുരുവായൂര്‍: കേരളാ കോണ്‍ഗ്രസ്‌ ബാലകൃഷ്‌ണ പിള്ള ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ വ്യക്തമാക്കി. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു എത്തിയതായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പരിപാലിക്കാന്‍ മേല്‍ക്കൂര നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക