Image

മാറാട്‌ കേസ്‌: ലീഗിന്‌ മറച്ചുവയ്‌ക്കാനില്ലെന്ന്‌ മന്ത്രി മുനീര്‍

Published on 23 January, 2012
മാറാട്‌ കേസ്‌: ലീഗിന്‌ മറച്ചുവയ്‌ക്കാനില്ലെന്ന്‌ മന്ത്രി മുനീര്‍
കൊച്ചി: മാറാട്‌ കേസില്‍ ഏത്‌ അന്വേഷണവും നേരിടാന്‍ മുസ്ലീം ലീഗ്‌ തയാറാണ്‌. ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും മന്ത്രി എം.കെ മുനീര്‍ വ്യക്തമാക്കി.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്‌ ആഭ്യന്തരമന്ത്രിയുടെ വിവേചനാധികാരമുണ്ട്‌. മാറാട്‌ കേസില്‍ പുനരന്വേഷണം വേണമെന്ന്‌ പൊതു ആവശ്യം ഉയര്‍ന്നാല്‍ മുസ്ലീം ലീഗ്‌ അതിനെ എതിര്‍ക്കില്ലെന്ന്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക