മനാമ: ബഹ്റൈനില്‍ നാല് മലയാളിക പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു. ഹമദ്
ടൗണില്‍ ഇവര്‍ ജോലിചെയ്യുന്ന വര്‍ക് ഷോപ്പിനടുത്ത താമസ സ്ഥലത്താണ് ഇന്ന് രാവിലെ
മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ലാലു തൈത്താര(37), വടകര
സ്വദേശികളായ പ്രിയേഷ് കുഞ്ഞി (27),ബാബു കയ്യാലയില്‍ (45) ,നകുലന് നങ്കാത്ത്
മീത്തല്‍ (53) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സുനില്‍ ശശിധരനെ (28)
ഗുരുതരാവസഥയില്‍ സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഇവര്‍
തണുപ്പ് അകറ്റുന്നതിന് മുറിക്കകത്ത് പിന്നില്‍ ഡ്രമ്മില്‍ വിറക് കത്തിച്ച്
വെച്ചിരുന്നു. ഈ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നറിയുന്നു. ബഹ്റൈന്‍ പൊലീസ്
സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി.